കണ്ടല സഹകരണ ബാങ്കിലെ ഉടമകളില്ലാത്ത ലോക്കറുകള്‍ ഇഡി തുറന്നു

  • ഈ ലോക്കറുകളുടെ ഉടമസ്ഥരെക്കുറിച്ചുള്ള രേഖകളോ ഈ ലോക്കറുകളുടെ താക്കോലോ ബാങ്ക് ഉദ്യോഗസ്ഥരുടെ കയ്യിലുണ്ടായിരുന്നില്ല.

Update: 2023-11-13 10:17 GMT

കൊച്ചി: കണ്ടല സഹകരണ ബാങ്കില്‍ ഇഡി നടത്തിയ പരിശോധനയില്‍ ഉടമകളില്ലാത്ത ലോക്കറുകൾ  ഉദ്യോഗസ്ഥര്‍ തുറന്നു. ഈ ലോക്കറുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങളും സ്വര്‍ണ നാണയങ്ങളും അവർ  കണ്ടെത്തി.

ഈ ലോക്കറുകളുടെ ഉടമസ്ഥരെക്കുറിച്ചുള്ള രേഖകളോ ഈ ലോക്കറുകളുടെ താക്കോലോ ബാങ്ക് ഉദ്യോഗസ്ഥരുടെ കയ്യിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഈ ലോക്കറുകള്‍ ഉദ്യോഗസ്ഥര്‍ തുറക്കാൻ  തീരുമാനിച്ചത്. എറണാകുളം ഓഫീസിനു കീഴിലുള്ള  ഇഡി ഉദ്യോഗസ്ഥര്രാണ്  പരിശോധനയ്ക്ക് എത്തിയത്. അതുകൊണ്ട് തന്നെ കണ്ടെത്തുന്ന വിവരങ്ങളും രേഖകളും അപ്പോള്‍ തന്നെ കൊച്ചി ഇഡി ഓഫീസില്‍ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ലോക്കറുകള്‍ തുറക്കാനുള്ള  നിര്‍ദ്ദേശം ലഭിച്ചത്.

ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ഭാസുരാംഗന്റെ പേരിലുള്ള ലോക്കറില്‍ നിന്നും 16 സ്വര്‍ണാഭരണങ്ങളാണ് കണ്ടെത്തിയത്. ഇത് ഭാര്യയുടേതാണെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതേസമയം സിപിഎം പ്രാദേശിക നേതാവും ബാങ്കിന്റെ മുന്‍ ഭരണസമിതിയംഗവുമായിരുന്ന ഒരാള്‍ക്ക് രണ്ടര സെന്റ് ഭൂമിയുടെ ഈടിന്‍മേല്‍ 45 ലക്ഷം രൂപ വായ്പയായി നല്‍കിയിട്ടുണ്ട്. ഇത് വസ്തുവിന്റെ മൂല്യത്തെക്കാള്‍ അധികമായ തുകയാണ്. കൂടാതെ, ഈ വായ്പാ തിരിച്ചടവ് കാലതമാസം നേരിടുകയുമാണ്. ബാങ്ക് സാമ്പത്തികമായി തകരാന്‍ തുടങ്ങിയതോട കാട്ടാക്കടയുള്ള ഒരു പ്രമുഖ നേതാവ് പെട്ടന്ന് 80 ലക്ഷം രൂപ പിന്‍വലിച്ചിരുന്നു.


Tags:    

Similar News