ഗൂഗിൾ പേ യിൽ യു പി ഐ ലൈറ്റ് ; 4000 രൂപ വരെ ദിവസത്തിൽ ഇടപാടുകൾ നടത്താം
- ഒരു ഇടപാടിൽ 200 രൂപ വരെ കൈമാറാം
- രണ്ടു തവണകൾ ആയി 2000 രൂപ വീതം 4000 രൂപ വരെ യു പി ഐ ലൈറ്റിലേക്ക് മാറ്റാവുന്നതാണ്
- 2022 സെപ്തംബറിലാണ് റിസർവ് ബാങ്ക് യു പി ഐ ലൈറ്റ് അവതരിപ്പിച്ചത്
യുപിഐ പിൻ ഇല്ലാതെ വളരെ എളുപ്പത്തിലും വേഗത്തിലും ചെറിയ ഇടപാടുകൾ നടത്തുന്നതിനായി ഇപ്പോൾ ഗൂഗിൾ പേ പ്ലാറ്റ് ഫോമിലും യു പി ഐ ലൈറ്റ് അവതരിപ്പിച്ചിട്ടുണ്ട് .
ഇടപാടുകളുടെ പരിധി
ഉപയോക്താക്കൾക്ക് യു പി ഐ ലൈറ്റ് അക്കൗണ്ടിൽ നിന്ന് പിൻ ഇല്ലാതെ ഓരോ തവണയും 200 രൂപ വരെ ഉള്ള ഇടപാടുകൾ നടത്താൻ കഴിയും. ദിവസത്തിൽ രണ്ടു തവണകൾ ആയി 2000 രൂപ വീതം 4000 രൂപ വരെ യു പി ഐ ലൈറ്റിലേക്ക് മാറ്റാവുന്നതാണ്. യു പി ഐ സെർവർ തകരാറുകളും വേഗക്കുറവും പ്രശ്നമാവാതെ ഇടപാടുകൾ നടത്താൻ സാധിക്കും. പലചരക്ക് സാധനങ്ങൾ, ലഘു ഭക്ഷണങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ വാങ്ങുമ്പോൾ യു പി ഐ ലൈറ്റിനെ ആശ്രയിക്കാം.
യു പി ഐ ലൈറ്റ് എങ്ങനെ ഉപയോഗിക്കാം
- ഗൂഗിൾ പേ തുറന്നു വലതു വശത്തു മുകളിലായി പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക
- പ്രൊഫൈൽ പേജിൽ 'യു പി ഐ ലൈറ്റ് ആക്ടിവേഷൻ ' എടുക്കുക
- യു പി ഐ ലൈറ്റിനെ കുറിച്ചുള്ള നിർദ്ദേശങ്ങളും വിവരങ്ങളും അടങ്ങിയ സ്ക്രീനോ വിൻഡോയോ കാണാവുന്നതാണ്.
- യു പി ഐ ലൈറ്റ് ആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷൻ തെരെഞ്ഞെടുക്കുക
- ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതുനമായ ഗൂഗിൾ പേ നിർദ്ദേശങ്ങൾ പാലിക്കുക.
- ലിങ്കിങ് പ്രക്രിയ പൂർത്തിയായാൽ യു പി ഐ ലൈറ്റ് ആക്ടിവേറ്റ് ആയെന്ന സ്ഥിരീകരണ സന്ദേശം ലഭിക്കും
- തുടർന്ന് യു പി ഐ ലൈറ്റ് അക്കൗണ്ടിലേക്ക് ഫണ്ട് ചേർക്കാവുന്നതാണ്
യു പി ഐ ഇടപാടുകൾ സുഗമമാക്കുന്നതിനു 2022 സെപ്തംബറിലാണ് റിസർവ് ബാങ്ക് യു പി ഐ ലൈറ്റ് അവതരിപ്പിച്ചത്. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) രൂപകല്പന ചെയ്ത ഡിജിറ്റൽ പേയ്‌മെന്റ് സേവനം ആണ് ഇത്. ഉപയോക്താക്കൾക്ക് വളരെ വേഗത്തിലും ലളിതമായും വിശ്വാസ്യതയോടും ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന് കമ്പനി പറയുന്നു. ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി യു പി ഐ ലൈറ്റ് ബന്ധിപ്പിച്ചിരിക്കും. എന്നാൽ ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനത്തെ ആശ്രയിക്കില്ല. ഏറ്റവും കൂടുതൽ. ഇടപാടുകൾ. നടക്കുന്ന സമയത്തും. തടസമില്ലാത്ത സേവനം യു പി ഐ ലൈറ്റ് ഉറപ്പു വരുത്തുമെന്നു കമ്പനി വാഗ്ദാനം ചെയ്യുന്നു.
പേ ടി എമ്മും ഫോൺ പേ യും ഈ ഫീച്ചർ അവതരിപ്പിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഗൂഗിൾ പേ യിൽ യു പി ഐ ലൈറ്റ് അവതരിപ്പിക്കുന്നത്. നിലവിൽ 15 ബാങ്കുകൾ യു പി ഐ ലൈറ്റിനെ പിന്തുണക്കുന്നുണ്ട്.