3-ാമത്തെ മൂല്യമേറിയ വിമാനക്കമ്പനിയായി പറന്നുയര്‍ന്ന് ഇന്‍ഡിഗോ

  • ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ ഏപ്രില്‍ 10-ന് വ്യാപാരത്തിനിടെ 4.19 ശതമാനം ഉയര്‍ന്ന് 3,783.90 രൂപയിലെത്തി
  • വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന വിമാനക്കമ്പനി 30.4 ബില്യന്‍ ഡോളറിന്റെ മൂല്യമുള്ള ഡല്‍റ്റ എയറാണ്
  • തിരഞ്ഞെടുത്ത പ്രമുഖ റൂട്ടുകളില്‍ ഇന്‍ഡിഗോ വിമാന നിരക്ക് 25 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു

Update: 2024-04-11 05:42 GMT

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ (ഇന്‍ഡിഗോ) ഓഹരികള്‍ ഏപ്രില്‍ 10 ബുധനാഴ്ച അഞ്ച് ശതമാനം ഉയര്‍ന്ന് പുതിയ ഉയരങ്ങളിലെത്തിയതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ മൂല്യമേറിയ വിമാന കമ്പനിയായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാറി.

ഏപ്രില്‍ 10-ന് ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ വ്യാപാരത്തിനിടെ 4.19 ശതമാനം ഉയര്‍ന്ന് 3,783.90 രൂപയിലെത്തി.

ഏപ്രില്‍ 9 ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി ക്ലോസ് ചെയ്തത് 3631.65 രൂപ എന്ന നിലയിലായിരുന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിലയാണ്. ഇതോടെ വിപണിമൂല്യം 1.45 ലക്ഷം കോടി രൂപ പിന്നിട്ടു.

തിരഞ്ഞെടുത്ത പ്രമുഖ റൂട്ടുകളില്‍ ഇന്‍ഡിഗോ വിമാന നിരക്ക് 25 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച വിസ്താര ഫ്‌ളൈറ്റുകള്‍ നിരവധി റൂട്ടുകളില്‍ സര്‍വീസ് റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഡിഗോ വിമാന നിരക്ക് വര്‍ധിപ്പിച്ചത്. ഇതിനു പുറമെ വേനല്‍ക്കാല അവധി എത്തിയതോടെ വിമാന യാത്രയ്ക്ക് ഡിമാന്‍ഡ് ഏറുകയും ചെയ്തത് നിരക്ക് വര്‍ധനയ്ക്ക് കാരണമായി.

വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന വിമാനക്കമ്പനി 30.4 ബില്യന്‍ ഡോളറിന്റെ മൂല്യമുള്ള ഡല്‍റ്റ എയറും, രണ്ടാം സ്ഥാനത്ത് 26.5 ബില്യന്‍ ഡോളര്‍ മൂല്യമുള്ള റയാന്‍ എയര്‍ ഹോള്‍ഡിംഗുമാണ്.

Tags:    

Similar News