പറന്നുയര്‍ന്നത് റെക്കോര്‍ഡിലേക്ക് ! നവംബര്‍ 19ന് വിമാനയാത്ര നടത്തിയത് 4,56,910 പേര്‍
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്

ഇന്നലെ (നവംബര്‍ 19) ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. നവംബര്‍ 19നു മാത്രം ആഭ്യന്തര വിമാന സര്‍വീസില്‍ 4,56,910 പേര്‍ യാത്ര ചെയ്തു. തലേ ദിവസമായ നവംബര്‍ 18 ശനിയാഴ്ച 4,56,910 യാത്രക്കാരും വിമാനത്തില്‍ സഞ്ചരിച്ചു.
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം ഇന്ന് (നവംബര്‍ 20) അറിയിച്ചത്. അടുത്തടുത്ത രണ്ട് ദിവസങ്ങളില്‍ ഇത്രയധികം യാത്രക്കാര്‍ വിമാനയാത്ര നടത്തുന്നത് ഇതാദ്യമാണ്. കോവിഡ്19നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എയര്‍ ട്രാഫിക് കൂടിയായിരുന്നു ഇത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു വരുന്ന സിവില്‍ ഏവിയേഷന്‍ വിപണികളിലൊന്നാണ് ഇന്ത്യ. ഈ വര്‍ഷം ഒക്ടോബറില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം 11 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഈ വര്‍ഷം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒക്ടോബറില്‍ 1.26 കോടിയിലെത്തിയിരുന്നു.