എമിറേറ്റ്‌സ് കൂടുതല്‍ 777 എക്‌സ് ജെറ്റുകള്‍ വാങ്ങുന്നു: കരാര്‍ അന്തിമ ഘട്ടത്തിലേക്ക്

ലോകത്തിലെ തന്നെ വലിയ അന്താരാഷ്ട്ര എയര്‍ലൈനാണ് എമിറേറ്റ്‌സ്

Update: 2023-11-13 08:33 GMT

എമിറേറ്റ്‌സിന്റെ എയര്‍ സര്‍വീസിലേക്ക് കൂടുതല്‍ ബോയിംഗ് 777 എക്‌സ് ജെറ്റുകളെ ഉള്‍പ്പെടുത്തും. ഇതിന്റെ ഭാഗമായുള്ള ഒരു സുപ്രധാന കരാറിന്റെ അന്തിമഘട്ടത്തിലാണ് ബോയിംഗും എമിറേറ്റ്‌സുമെന്നും റിപ്പോര്‍ട്ടുണ്ട്.

യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതും കൂടുതല്‍ കാര്‍ഗോ കൈകാര്യം ചെയ്യാന്‍ പ്രാപ്തവുമായതാണ് വൈഡ് ബോഡി എയര്‍ക്രാഫ്റ്റ്. ബോയിംഗ് 777 എക്‌സ് ജെറ്റുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്.850 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ഇവയ്ക്കു സാധിക്കും.

ബോയിംഗിന്റെ ഏറ്റവും പുതിയതും വലുതുമായ വിമാനമാണ് 777 എക്‌സ് ജെറ്റുകള്‍. എമിറേറ്റ്‌സുമായുള്ള കരാര്‍ ബോയിംഗിന് വലിയ നേട്ടമായിരിക്കുമെന്നാണു കണക്കാക്കുന്നത്.

ലോകത്തിലെ തന്നെ വലിയ അന്താരാഷ്ട്ര എയര്‍ലൈനാണ് എമിറേറ്റ്‌സ്.

എയര്‍ബസ് എ380 സൂപ്പര്‍ജംബോ, ബോയിംഗ് 777 പോലുള്ള വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് ഏറ്റവും കൂടുതല്‍ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികളിലൊന്നും എമിറേറ്റ്‌സാണ്. ബോയിംഗ് 777 ന്റെ അപ് ഗ്രേഡഡ് പതിപ്പാണ് 777 എക്‌സ്.

ഉടന്‍ തന്നെ സര്‍വീസിലേക്ക് കൂടുതല്‍ 777 എക്‌സ് ജെറ്റുകളെ ഉള്‍പ്പെടുത്താനാണ് എമിറേറ്റ്‌സ് തീരുമാനിച്ചിരിക്കുന്നത്.

എമിറേറ്റ്‌സ്-ബോയിംഗ് കരാറിന്റെ ഭാഗമായി എമിറേറ്റ്‌സിന്റെ പ്രാദേശിക വിഭാഗമായ ഫ്‌ളൈ ദുബായിക്ക് ബോയിംഗ് 787 ഡ്രീംലൈനറും ലഭിക്കും. ഇത് മുന്‍പ് എമിറേറ്റ്‌സ് സ്വന്തമാക്കാനിരുന്നതാണ്.

Tags:    

Similar News