1,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ആകാശ എയര്‍, പുതിയ വിമാനങ്ങളും വാങ്ങും

  • ഇന്‍ഡിയോ എയര്‍ലൈന്‍സ് പുതിയ വിമാനങ്ങള്‍ വാങ്ങുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആകാശയുടേയും നീക്കം.

Update: 2023-03-25 05:19 GMT

മുംബൈ: ആകാശ എയര്‍ ഏകദേശം 1,000 പുതിയ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 2024 മാര്‍ച്ച് അവസാനത്തോടെ മൊത്തം തൊഴിലാളികളുടെ എണ്ണം 3,000 ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. 2023 അവസാനത്തോടെ പുതിയ റൂട്ടുകളിലേക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും ആകാശ എയര്‍ സിഇഒ വിനയ് ദുബെ പറഞ്ഞു.

വിദേശത്ത് ഏതൊക്കെ ലൊക്കേഷനുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും എന്നതില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ പുതിയ എയര്‍ക്രാഫ്റ്റുകള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കമ്പനിയുടെ ഫ്‌ളീറ്റില്‍ ബോയിംഗ് 737 മാക്‌സ് വിമാനം ഉള്‍പ്പടെയുണ്ട്. 2027 ആദ്യ മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുത്തന്‍ വിമാനങ്ങള്‍ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ നീക്കം

350 വിമാനങ്ങള്‍ കൂടി വാങ്ങുമെന്ന് ഇന്‍ഡിയോ എയര്‍ലൈന്‍സ് അറിയിച്ചതിന് പിന്നാലെയാണ് ആകാശ എയറും വിമാനം വാങ്ങുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്.

ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ ഉപയോഗിക്കുന്ന യാത്രകരുടെ എണ്ണം 10 കോടിയായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. ഈ വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ 306 വിമാനങ്ങളിലായി 8.5 കോടി ആളുകള്‍ക്ക് കമ്പനി സേവനം നല്‍കിയത്. പുതിയതായി 15 രാജ്യങ്ങളിലേക്ക് കൂടി വിമാന സര്‍വീസ് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി.

Tags:    

Similar News