കൊച്ചി-ദോഹ നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റുമായി എയര്‍ ഇന്ത്യ

  • എ320 നിയോ എയര്‍ക്രാഫ്റ്റായിരിക്കും സര്‍വീസിന് ഉപയോഗിക്കുക
  • ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിസ്താര ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയില്‍ നിന്നും മാലെയിലേക്ക് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിച്ചിരുന്നു

Update: 2023-10-03 06:02 GMT

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ കൊച്ചി-ദോഹ പ്രതിദിന നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 23 മുതലാണു സര്‍വീസ് ആരംഭിക്കുന്നതെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ കുറപ്പില്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ എഐ 953 ഫ്‌ളൈറ്റ് കൊച്ചിയില്‍ നിന്നും പ്രാദേശിക സമയം പുലര്‍ച്ചെ 1.30ന് പുറപ്പെട്ട് 3.45ന് ദോഹയിലെത്തും. മടക്ക വിമാനമായ എഐ 954 ഫ്‌ളൈറ്റ് ദോഹയില്‍ നിന്നും പുലര്‍ച്ചെ 4.45ന് പുറപ്പെട്ട് 11.35ന് കൊച്ചിയിലെത്തും. ഈ പുതിയ സര്‍വീസ് മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണു കരുതുന്നതെന്ന് എയര്‍ ഇന്ത്യ കുറിപ്പില്‍ അറിയിച്ചു.

എ320 നിയോ എയര്‍ക്രാഫ്റ്റായിരിക്കും സര്‍വീസിന് ഉപയോഗിക്കുക. ഇതില്‍ 162 സീറ്റുകളുണ്ട്. ഇക്കണോമിയില്‍ 150 സീറ്റുകളും ബിസിനസ് ക്ലാസില്‍ 12 സീറ്റുകളുമാണുള്ളത്.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിസ്താര ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയില്‍ നിന്നും മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്ക് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിച്ചു.

മുംബൈയില്‍ നിന്നും മാലെയിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസ് നിലവില്‍ വിസ്താര നടത്തുന്നുണ്ട്. 2021 മാര്‍ച്ച് മുതലാണ് സര്‍വീസ് ആരംഭിച്ചത്.

ഡല്‍ഹി, ബെംഗളുരു, മുംബൈ എന്നിവിടങ്ങളില്‍നിന്നും എയര്‍ ഇന്ത്യ 47 നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ന്യൂയോര്‍ക്ക്, നെവാര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി, ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.

Tags:    

Similar News