കുതിച്ചുയര്‍ന്ന് ദ്വാരക എക്സ്പ്രസ്വേയിലെ വീടുകളുടെ ശരാശരി വില
- 19 കിലോമീറ്റര്‍ പാത തുറക്കുന്നതോടെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു
- റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് അനറോക്ക് സമാഹരിച്ച ഡാറ്റ പ്രകാരം, 2013 നും 2023 നും ഇടയില്‍ ഏകദേശം 53,000 ഭവന യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്
- ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയുടെ പ്രഭവകേന്ദ്രമായി ദ്വാരക എക്സ്പ്രസ് വേ ഉയര്‍ന്നു
ഗുരുഗ്രാമിലെ ദ്വാരക എക്സ്പ്രസ്വേയ്ക്ക് സമീപമുള്ള പ്രോജക്ടുകളിലെ ശരാശരി ഭവന വില കഴിഞ്ഞ 10 വര്‍ഷത്തിനിടെ 83 ശതമാനം ഉയര്‍ന്നു. 19 കിലോമീറ്റര്‍ പാത തുറക്കുന്നതോടെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഈ മാസം ആദ്യം ഗുരുഗ്രാമില്‍ 29 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദ്വാരക എക്സ്പ്രസ് വേയിലെ 19 കിലോമീറ്റര്‍ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് അനറോക്ക് സമാഹരിച്ച ഡാറ്റ പ്രകാരം, 2013 നും 2023 നും ഇടയില്‍ ഏകദേശം 53,000 ഭവന യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ 80 ശതമാനത്തിലധികം ഇതിനകം വിറ്റുകഴിഞ്ഞു.
ദ്വാരക എക്സ്പ്രസ്വേയ്ക്ക് സമീപമുള്ള പ്രാഥമിക റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റിലെ ശരാശരി വില 2013-ല്‍ ചതുരശ്ര അടിക്ക് 4,530 രൂപയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമിത് 8,300 രൂപയായി ഉയര്‍ന്നു.
ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയുടെ പ്രഭവകേന്ദ്രമായി ദ്വാരക എക്സ്പ്രസ് വേ ഉയര്‍ന്നുവെന്ന് ദ്വാരക എക്സ്പ്രസ് വേയ്ക്കൊപ്പം റിയല്‍ എസ്റ്റേറ്റിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് അഭിപ്രായപ്പെട്ട സിഗ്‌നേച്ചര്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രദീപ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
ദ്വാരക എക്സ്പ്രസ് വേയില്‍ ഡിമാന്‍ഡ്-സപ്ലൈ ശക്തമായി തുടരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇത് തുടര്‍ന്നും വിലക്കയറ്റത്തിലേക്ക് നയിക്കപ്പെടും. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ 20-40 ശതമാനം വിലക്കയറ്റം ഉണ്ടാകുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
മുന്നോട്ട് നോക്കുമ്പോള്‍, 10-15 ശതമാനം വരെ കൂടുതല്‍ വിലമതിപ്പ് ഉണ്ടായേക്കുമെന്ന് എലാന്‍ ഗ്രൂപ്പിലെ സീനിയര്‍ വിപി വിനീത് ദവാര്‍ അഭിപ്രായപ്പെട്ടു.
ഡല്‍ഹിയും ഗുരുഗ്രാമും തമ്മിലുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി ഗുരുഗ്രാമിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കാര്യമായ ഉയര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് എംവിഎന്‍ ഇന്‍ഫ്രയുടെ സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ലീസിംഗ് മേധാവിയും വൈസ് പ്രസിഡന്റുമായ ധീരജ് ദോഗ്ര പറഞ്ഞു. പ്രത്യേകിച്ചും ആഡംബര വീടുകള്‍ക്ക് അനുകൂലമായ കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നത്, ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന 50 ശതമാനത്തോളം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ദോഗ്ര പറഞ്ഞു.
ദ്വാരക എക്സ്പ്രസ് വേ ഡല്‍ഹിക്കും ഗുഡ്ഗാവിനുമിടയില്‍ ഒരു ബദല്‍ ലിങ്ക് നല്‍കാനും അതുവഴി ഗതാഗതക്കുരുക്ക് കുറയ്ക്കാനും പദ്ധതിയിട്ടതായി അനറോക്ക് വൈസ് ചെയര്‍മാന്‍ സന്തോഷ് കുമാര്‍ അറിയിച്ചു.
അനറോക്ക് റിപ്പോര്‍ട്ടനുസരിച്ച്, 2013 നും 2023 നും ഇടയില്‍ വിവിധ ബജറ്റ് സെഗ്മെന്റുകളിലായി ഏകദേശം 53,030 യൂണിറ്റുകള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്. 2013-23 കാലയളവില്‍ ആരംഭിച്ച യൂണിറ്റുകളില്‍ 80 ശതമാനത്തിലധികം വിറ്റഴിഞ്ഞതായി റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് പറഞ്ഞു.