ടെസ്ലയുടെ പുതിയ കാര്‍ ജര്‍മനിയില്‍ നിര്‍മിക്കും

  • നിലവിലെ ശേഷിയില്‍ നിന്ന് 10 മടങ്ങ് വര്‍ധനവാണ് ലക്ഷ്യം.

Update: 2023-11-06 12:20 GMT

ഇലോണ്‍ മസ്‌കിന്റെ യൂറോപ്യന്‍ സ്വപ്‌നം പൂവണിയുന്നു. 2500 യൂറോ (26850 ഡോളര്‍) ടെസ്ല കാറിന്റെ ഉത്പാദനമാണ് ജര്‍മനയിലെ ബെര്‍ലിന്‍ പ്ലാന്റില്‍ നടക്കുവാന്‍ പോകുന്നത്. ഏറെക്കാലമായി മസ്‌ക മനസില്‍കൊണ്ടു നടന്നിരുന്ന പദ്ധതിയാണിത്. സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുന്നതായി 2022ല്‍ മസ്‌ക് പറഞ്ഞിരുന്നു. 

ജര്‍മ്മന്‍ പ്ലാന്റ് നിലവില്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വെഹിക്കിള്‍ മോഡല്‍ വൈ ആണ് നിര്‍മ്മിക്കുന്നത്. 2030 ഓടെ വാഹന ഡെലിവറി 20 ദശലക്ഷമായി വര്‍ധിപ്പിക്കുക എന്ന ടെസ്്‌ലയുടെ ലക്ഷ്യം നിറവേറ്റുന്നതിന് ബഹുജന വിപണിയിലേക്ക് വ്യാപിക്കുന്നത് നിര്‍ണായകമാണ്, നിലവിലെ ശേഷിയില്‍ നിന്ന് 10 മടങ്ങ് വര്‍ധനവാണ് ലക്ഷ്യം.

എന്നാല്‍ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയും ഉയര്‍ന്ന പലിശനിരക്കും ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്‍ഡിനെ ബാധിച്ചു. വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ ടെസ്്‌ലയടക്കമുള്ള കമ്പനികള്‍ക്ക് സമീപ മാസങ്ങളില്‍ വില കുറയക്കേണ്ടി വന്നു. ജര്‍മ്മന്‍ പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം ഒരു ദശലക്ഷം വാഹനങ്ങളായി ഉയര്‍ത്താനാണ് ടെസ്ല പദ്ധതിയിടുന്നത്. ആഴ്ചയില്‍ 5,000 വാഹനങ്ങള്‍ നിര്‍മ്മിക്കുന്നുവെന്നാണ് ടെസ്്‌ലയുടെ വാദം.

നവംബര്‍ മുതല്‍ എല്ലാ ജീവനക്കാര്‍ക്കും നാല് ശതമാനം വേതനവര്‍ധനവ് ലഭിക്കുമെന്നും 2024 ഫെബ്രുവരി മുതല്‍ പ്രൊഡക്ഷന്‍ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 2,500 യൂറോ അധികമായി ലഭിക്കുമെന്നും ടെസ്്‌ല വെള്ളിയാഴ്ച തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ 18 ശതമാനം ശമ്പള വര്‍ദ്ധനവിന് തുല്യമാണിത്. ജര്‍മ്മന്‍ യൂണിയന്‍ ഐജി മെറ്റല്‍ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ ടെസ്്‌ലയുടെ വേതനം മറ്റ് കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നും 20 ശതമാനം താഴെയാണ്

Tags:    

Similar News