ഫെബ്രുവരി 1 മുതല്‍ പാസഞ്ചർ വാഹന വില ഉയര്‍ത്തുമെന്ന് ടാറ്റ മോട്ടോര്‍സ്

  • നിരവധി കമ്പനികള്‍ ജനുവരിയില്‍ വില ഉയര്‍ത്തിയിരുന്നു
  • ഇന്‍പുട്ട് ചെലവുകള്‍ ഉയര്‍ന്നുവെന്ന് വിശദീകരണം

Update: 2024-01-21 10:02 GMT

ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ വാഹന പോർട്ട്‌ഫോളിയോയിലുടനീളം 0.7 ശതമാനം വില വര്‍ധന നടപ്പാക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്. ഫെബ്രുവരി 1 മുതൽ പുതുക്കിയ വിലകള്‍ പ്രാബല്യത്തിൽ വരും. വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്. 

2023 മേയിലേ‍ തങ്ങളുടെ പിവി മോഡലുകളില്‍ ഏകദേശം 0.6 ശതമാനം വില വര്‍ധന ടാറ്റ മോട്ടോര്‍സ് നടപ്പാക്കിയിരുന്നു. ഇന്‍പുട്ട് ചെലവുകളിലെ വര്‍ധന ചൂണ്ടിക്കാട്ടി മാരുതി സുസുക്കി ഉൾപ്പെടെയുള്ള വിവിധ ഓട്ടൊമെബീല്‍ കമ്പനികള്‍ ഈ മാസം വിലവര്‍ധ നടപ്പാക്കിയിരുന്നു. 

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി ജനുവരി 1 മുതൽ തങ്ങളുടെ വാഹനങ്ങൾക്ക് 2 ശതമാനം വരെ വില വർദ്ധന പ്രഖ്യാപിച്ചു. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഇൻപുട്ട് ചെലവും പ്രവർത്തനച്ചെലവും ഉയര്‍ന്നുവെന്ന് ഓഡി ചൂണ്ടിക്കാണിക്കുന്നു

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്‍സ് നല്‍കുന്ന വിവരം അനുസരിച്ച്, ടാറ്റ മോട്ടോര്‍സ് 2023 ഡിസംബറിൽ 43,859 യൂണിറ്റുകൾ വിറ്റു. പാസഞ്ചർ വാഹന വിഭാഗത്തിലെ വിപണി വിഹിതത്തിന്റെ 14.97 ശതമാനം കമ്പനിക്കുണ്ട്. 

Tags:    

Similar News