ടെസ്‌ലയ്ക്കു വേണ്ടി ഇന്ത്യ കസ്റ്റംസ് തീരുവയില്‍ 15 ശതമാനം ഇളവ് പ്രഖ്യാപിക്കുന്നു
ടെസ്‌ലയ്ക്കു മാത്രമല്ല, അന്താരാഷ്ട്രതലത്തിലുള്ള എല്ലാ ഇവി നിര്‍മാതാക്കള്‍ക്കും ഇളവ് ലഭ്യമാക്കും
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) ചുമത്തുന്ന ഇറക്കുമതി തീരുവയില്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി ഇന്ത്യ.
40,000 ഡോളറിനു (ഏകദേശം 33 ലക്ഷം രൂപ) മുകളില്‍ വില വരുന്ന കാറുകള്‍ക്ക് ഇപ്പോള്‍ ഇന്ത്യ തീരുവ ചുമത്തുന്നത് വിലയുടെ 70 ശതമാനമാണ്. 40,000 ഡോളറിനു മുകളില്‍ വില വരുന്ന കാറുകള്‍ക്കാകട്ടെ, വിലയുടെ 100 ശതമാനം തീരുവയായി ചുമത്തുന്നു.
എന്നാല്‍ ഇറക്കുമതി തീരുവ വെട്ടിച്ചുരുക്കണമെന്ന യുഎസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ല അഭ്യര്‍ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇറക്കുമതി തീരുവയില്‍ 15 ശതമാനം കിഴിവ് നല്‍കാന്‍ തീരുമാനിക്കുന്നത്.
ടെസ്‌ലയ്ക്കു മാത്രമല്ല, അന്താരാഷ്ട്രതലത്തിലുള്ള എല്ലാ ഇവി നിര്‍മാതാക്കള്‍ക്കും ഈ ഇളവ് ലഭ്യമാക്കും.
അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയാണ് ഇന്ത്യ. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ മൊത്തം വില്‍ക്കുന്ന കാറുകളില്‍ വെറും രണ്ട് ശതമാനം മാത്രമാണ് ഇവി വിഭാഗത്തിലുള്ളതെങ്കിലും ഇവി വിപണി അതിവേഗം വളരുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ കസ്റ്റംസ് തീരുവയില്‍ ഇളവ് അനുവദിക്കുകയാണെങ്കില്‍ കൂടുതല്‍ ആഗോള വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും തെളിയും.