കരുത്തന്‍ എത്തുകയാണ്: ഹിമാലയന്‍ 450 ലോഞ്ച് നാളെ,വില 2.60 ലക്ഷം മുതല്‍

ബേസ്, പാസ്, സമ്മിറ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എത്തുന്നത്

Update: 2023-11-23 10:28 GMT

അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 നാളെ (നവംബര്‍ 24) ഔദ്യോഗികമായി ലോഞ്ച് ചെയ്യുകയാണ്.

ഗോവയില്‍ നടക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് മോട്ടോവേഴ്‌സ് 2023 ല്‍ വച്ചായിരിക്കും ലോഞ്ചിംഗ്. വിലയും ഇതോടൊപ്പം കമ്പനി പ്രഖ്യാപിക്കും. 2.60 ലക്ഷം രൂപ മുതലായിരിക്കും എക്‌സ് ഷോറൂം പ്രൈസ് എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് ഷേര്‍പ്പ 450 എന്‍ജിന്‍ ഹിമാലയന്‍ 450-യിലൂടെ അവതരിപ്പിക്കുകയാണ്. അതുപോലെ ആദ്യമായി ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ഹിമാലയന്‍ 450-യില്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ആദ്യമായി ഡിജിറ്റല്‍ കണ്‍സോളും ഈ ബൈക്കിലൂടെ എന്‍ഫീല്‍ഡ് അവതരിപ്പിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, കോള്‍/ എസ്എംഎസ് അലേര്‍ട്ട് തുടങ്ങിയവ ഡിജിറ്റള്‍ കണ്‍സോളിലുണ്ട്.

6 സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

ബേസ്, പാസ്, സമ്മിറ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എത്തുന്നത്.

Tags:    

Similar News