ഇലക്ട്രിക് ബസുകളുടെ വില്‍പ്പന വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

  • സംസ്ഥാനങ്ങള്‍ ഇ-ബസ് നയങ്ങള്‍ പ്രഖ്യാപിച്ചത് ഈ രംഗത്തെ കുതിപ്പിന് ഉദാഹരണം
  • ഇവികള്‍ക്ക് പ്രവര്‍ത്തനലാഭം ഏറെ

Update: 2023-11-27 12:30 GMT

ഇലക്ട്രിക് ബസുകളുടെ വില്‍പ്പന വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2025ഓടെ പുതിയ ബസ് വില്‍പ്പനയുടെ 13 ശതമാനം വരെഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ വിലയിരുത്തുന്നത്.

മിക്കസംസ്ഥാനങ്ങളും ഇവി നയങ്ങളും ലക്ഷ്യങ്ങളും സമയക്രമങ്ങളുമെല്ലാം മുന്‍പുതന്നെ പ്രഖ്യാപിച്ചത് ഈ രംഗത്തെ കുതിപ്പിന് സഹായകമാകും. സംസ്ഥാനങ്ങളുടെ പദ്ധതികളെ ഇവി വില്‍പ്പനയുടെ റോഡ് മാപ്പായി കാണാവുന്നതാണ്.

പരമ്പരാഗത ഡീസല്‍ ബസുകളെ അപേക്ഷിച്ച് ഇവികള്‍കള്‍ക്ക് വലിയ  പ്രവര്‍ത്തന ലാഭം ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ ഈ വഴിക്ക് ചിന്തിക്കുകയാണ്. ഇക്കാരണത്താല്‍ ഇലക്ട്രിക് ബസുകളുടെ ആവശ്യം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിആര്‍എ പറയുന്നു.

രാജ്യത്തെ വാഹനങ്ങളിലുള്ള വൈദ്യൂതീകരണ ഡ്രൈവിന്റെ മുന്‍നിരയില്‍ ഇലക്ട്രിക് ബസുകള്‍ (ഇ-ബസുകള്‍) ഉണ്ടാകുമെന്ന് ഐസിആര്‍എ മുന്‍കൂട്ടി കാണുന്നു. 2025 ഓടെ പുതിയ ബസ് വില്‍പ്പനയുടെ 11-13 ശതമാനം ഇ-ബസുകള്‍ ആയിരിക്കുമെന്ന് ഐസിആര്‍എ യുടെ റിപ്പോര്‍ട്ട് പറയുന്നു.

ഇ-ബസ് വിഭാഗത്തിലെ പൊതുവായ ഒരു ട്രെന്‍ഡ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ദൃശ്യമാണ്. നിലവില്‍ സ്ഥിരമായ പുരോഗതി കൈവലിക്കുന്ന ഇ-വാഹന വിപണി വരും മാസങ്ങളില്‍ വില്‍പ്പന വേഗത കൈവരിക്കാന്‍ സാധ്യതയുണ്ട്.

പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പിപിപി) മാതൃകയില്‍ 169 നഗരങ്ങളിലേക്ക് 10,000 ഇ-ബസുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പിഎം ഇ-ബസ് സേവ പദ്ധതിയും സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News