പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം; ജൂണില്‍ മൂന്ന് ശതമാനം വര്‍ധന

  • പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം 3,37,757 യൂണിറ്റിലെത്തി
  • ഇരുചക്രവാഹന മൊത്തവ്യാപാരം കഴിഞ്ഞമാസം 16,14,154 യൂണിറ്റായി ഉയര്‍ന്നു

Update: 2024-07-12 08:43 GMT

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം ജൂണ്‍ മാസത്തില്‍ 3 ശതമാനം ഉയര്‍ന്ന് 3,37,757 യൂണിറ്റിലെത്തി.

കമ്പനികളില്‍ നിന്ന് ഡീലര്‍മാര്‍ക്കുള്ള മൊത്തത്തിലുള്ള പാസഞ്ചര്‍ കഴിഞ്ഞ വര്‍ഷം ഇതേമാസം 3,27,788 യൂണിറ്റുകളാണ് അയച്ചിരുന്നത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023 ജൂണിലെ 13,30,826 യൂണിറ്റുകളെ അപേക്ഷിച്ച് ഇരുചക്രവാഹന മൊത്തവ്യാപാരം കഴിഞ്ഞ മാസം 21 ശതമാനം ഉയര്‍ന്ന് 16,14,154 യൂണിറ്റിലെത്തി.

ത്രീവീലര്‍ ഹോള്‍സെയില്‍ കഴിഞ്ഞ വര്‍ഷം ജൂണിലെ 53,025 യൂണിറ്റില്‍ നിന്ന് 12 ശതമാനം വര്‍ധിച്ച് 59,544 യൂണിറ്റിലുമെത്തി.

Tags:    

Similar News