പാസഞ്ചര്‍ കാറുകളുടെവില ജനുവരിമുതല്‍ വര്‍ധിക്കും

  • കാറുകളുടെ നിര്‍മ്മാണ ചെലവ് വര്‍ധിക്കുന്നു
  • ഫോക്സ് വാഗണ്‍ രണ്ട്ശതമാനമാണ് വില ഉയര്‍ത്തുന്നത്
  • മാരുതി സുസുക്കി ഏപ്രിലിലും വില പുതുക്കിയിരുന്നു

Update: 2023-12-12 11:03 GMT

രാജ്യത്ത് ജനുവരിമുതല്‍ പാസഞ്ചര്‍ കാറുകളുടെ വില കമ്പനികള്‍ വര്‍ധിപ്പിക്കുന്നു. വര്‍ധിച്ചുവരുന്ന വിവിധ ചെലവുകളുടെ ആഘാതം മറികടക്കുന്നതിന് വില വര്‍ധനയല്ലാതെ മറ്റൊന്നും മുന്നിലില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.

ജനുവരി ഒന്നുമുതല്‍ ഫോക്സ് വാഗണ്‍ പാസഞ്ചര്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉയരുന്ന ഇന്‍പുട്ട്, മെറ്റീരിയല്‍ ചെലവുകള്‍ തുടങ്ങിയവ കാരണം വിലവര്‍ധിപ്പിക്കാതെ പറ്റില്ലെന്നാണ് കമ്പനി പറയുന്നത്. മോഡല്‍ ശ്രേണിയിലുടനീളം രണ്ട്ശതമാനം വരെ കമ്പനി വില വര്‍ധിപ്പിക്കും.

മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ മറ്റ് നിര്‍മ്മാതാക്കളും ജനുവരിയില്‍ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

നിര്‍മ്മാണത്തിലുണ്ടാകുന്ന ചെലവില്‍ വന്‍ വര്‍ധന കണക്കിലെടുത്ത് അതിലൊരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഫോക്സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ 11.48 ലക്ഷം മുതല്‍ 35.17 ലക്ഷം രൂപ വരെ വിലയുള്ള ഇടത്തരം സെഡാന്‍ വിര്‍ട്ടസ് മുതല്‍ പ്രീമിയം എസ്യുവി ടിഗ്വാന്‍ വരെയുള്ള വാഹനങ്ങള്‍ വില്‍ക്കുന്നു.

ജനുവരിമുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് നവംബറില്‍ത്തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ഈവര്‍ഷം ഏപ്രിലിലും മാരുതി വാഹന വില വര്‍ധിപ്പിച്ചിരുന്നു.

Tags:    

Similar News