ഒല S1 X+ ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
- 2024 ജനുവരി മുതല്‍ സ്‌കൂട്ടറിന്റെ വില വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്
- ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നതാണ് ഈ മോഡല്‍
- ഈ വര്‍ഷം ഓഗസ്റ്റിലാണ് എസ്1 എക്‌സ് പ്ലസ് മോഡല്‍ ലോഞ്ച് ചെയ്തത്
ഇന്ത്യയില്‍ ഒല എസ്1 എക്‌സ് പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ചു.
ഒലയുടെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നാണ് ഈ മോഡല്‍ അറിയപ്പെടുന്നത്.
ഈ വര്‍ഷം ഓഗസ്റ്റിലാണ് എസ്1 എക്‌സ് പ്ലസ് മോഡല്‍ ലോഞ്ച് ചെയ്തത്.
1.10 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ് ഷോറൂം വില. എങ്കിലും ' ഡിസംബര്‍ ഓര്‍ക്കാന്‍ ' എന്ന പേരില്‍ ഒരു ഓഫര്‍ ഒല അവതരിപ്പിച്ചു. ഇതുപ്രകാരം, 20,000 രൂപ ഇളവ് പ്രഖ്യാപിച്ചു. ഇളവിനു ശേഷം എസ്1 എക്‌സ് പ്ലസ് സ്‌കൂട്ടര്‍ 89,999 രൂപയ്ക്ക് ലഭിക്കും.
പരിമിത കാലത്തേയ്ക്ക് മാത്രമായിരിക്കും ഈ ഓഫറില്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ അവസരമുണ്ടാവുകയെന്നു സൂചനയുണ്ട്.
2024 ജനുവരി മുതല്‍ സ്‌കൂട്ടറിന്റെ വില വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്.
വില കുറച്ചതിലൂടെ വാങ്ങാന്‍ സാധ്യതയുള്ള കസ്റ്റമേഴ്‌സിനെ ഈ മാസം തന്നെ ഒല സ്‌കൂട്ടറിന്റെ ഉടമകളാക്കി മാറ്റുകയെന്ന തന്ത്രവും കമ്പനി ഉപയോഗിക്കുന്നുണ്ട്.
ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നതാണ് ഈ മോഡല്‍. 3 kwh ബാറ്ററിയും, 6 kw ഇലക്ട്രിക് മോട്ടറുമുണ്ട് ഒല എസ് 1 എക്‌സ് പ്ലസിന്. 3.3 സെക്കന്‍ഡില്‍ 0-ല്‍ നിന്നും 40 കിലോമീറ്റര്‍ വേഗതയിലേക്ക് എത്താന്‍ സാധിക്കും. പരമാവധി വേഗത 90 കി.മീ ആണ്.