നവംബര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് ഒല ഇലക്ട്രിക്
ഇ-സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഒലയുടെ വിപണി പങ്കാളിത്തം 35 ശതമാനമായി
ഇപ്രാവിശ്യം ദീപാവലി ആഘോഷിച്ച നവംബര്‍ മാസം വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ടു വീലര്‍, ത്രീ വീലര്‍, കാര്‍ തുടങ്ങിയവയുടെ വില്‍പ്പനയില്‍ സര്‍വകാല നേട്ടമാണുണ്ടായത്.
വാഹന്‍ പോര്‍ട്ടലിലെ കണക്ക്പ്രകാരം ഒല ഇലക്ട്രിക് നവംബറില്‍ 30,000 യൂണിറ്റ് വിറ്റു. ഇത് പ്രതിമാസ വില്‍പ്പനയില്‍ റെക്കോര്‍ഡാണ്.
മുന്‍ മാസത്തെ അപേക്ഷിച്ച് 2023 നവംബറില്‍ ഒലയുടെ വില്‍പ്പനയില്‍ 30 ശതമാനത്തിന്റെയും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 82 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി.
ഇതോടെ ഇ-സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഒലയുടെ വിപണി പങ്കാളിത്തം 35 ശതമാനമായി.
2022 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ അഞ്ച് പാദങ്ങളിലായി ഒല ഇലക്ട്രിക് വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വരികയാണ്.
കമ്പനി എസ്1 സ്‌കൂട്ടര്‍ ലോഞ്ച് ചെയ്തതിനു ശേഷം മികച്ച പ്രതികരണമാണ് ഒലയ്ക്ക് ലഭിക്കുന്നത്. ഉത്സവകാല വില്‍പ്പനയില്‍ ഒല എസ്1 പ്രോ, എസ്1 എയര്‍ എന്നീ മോഡലുകളായിരുന്നു കസ്റ്റമേഴ്‌സിന്റെ ഇഷ്ട ചോയ്‌സായി മാറിയത്.
ഒല എസ്1 പ്രോ (2 ജനറേഷന്‍) 1,47,499 രൂപയാണ്. എസ്1 എയര്‍ 1,19,999 രൂപയും.