നിറങ്ങളുടെ വകഭേദങ്ങളുമായി എന്‍ടോര്‍ക്ക് 125, റെയ്‌സ് എക്‌സ്പി

  • ടര്‍ക്കോയ്‌സ്, ഹാര്‍ലെക്വിന്‍ ബ്ലൂ, നാര്‍ഡോ ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് എന്‍ടോര്‍ക്ക് 125 എത്തുന്നത്
  • മാറ്റ്, ഗ്ലോസി പിയാനോ ബ്ലാക്ക്, മാറ്റ് ബ്ലാക്ക് സ്‌പെഷ്യല്‍ എഡിഷന്‍ നിറങ്ങളുമായി എന്‍ടോര്‍ക് റേസ് എക്‌സ്പി

Update: 2024-08-09 06:35 GMT

ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) ടിവിഎസ് എന്‍ടോര്‍ക്ക് 125, റെയ്‌സ് എക്‌സ്പി സീരീസുകളില്‍ പുതിയ നിറങ്ങളുടെ വകഭേദങ്ങള്‍ അവതരിപ്പിച്ചു. ടര്‍ക്കോയ്‌സ്, ഹാര്‍ലെക്വിന്‍ ബ്ലൂ, നാര്‍ഡോ ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് എന്‍ടോര്‍ക്ക് 125 എത്തുന്നത്. എന്‍ടോര്‍ക് റേസ് എക്‌സ്പി, മാറ്റ്, ഗ്ലോസി പിയാനോ ബ്ലാക്ക് മുതല്‍ കറുപ്പില്‍ ഒന്നിലധികം ടെക്‌സ്ചറുകള്‍ സംയോജിപ്പിച്ച് മാറ്റ് ബ്ലാക്ക് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി.

യുവ പ്രൊഫഷണലുകളെയാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 ലക്ഷ്യമിടുന്നത്. എന്നാല്‍ ആവേശതല്‍പരരെ ലക്ഷ്യമിട്ടാണ് റെയ്‌സ് എക്‌സ്പി. ആവേശവും ആത്മാവിഷ്‌ക്കാരവും സുഗമമായി സംയോജിപ്പിച്ച് സ്‌കൂട്ടര്‍ രൂപകല്‍പനയില്‍ ആധുനിക സമീപനം ലഭ്യമാക്കുന്നതാണ് പുതിയ ആകര്‍ഷക നിറങ്ങളുടെ വകഭേദങ്ങളിലൂടെ ദൃശ്യമാകുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സ്‌കൂട്ടേഴ്‌സ്, കമ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍സ് & കോര്‍പറേറ്റ് ബ്രാന്‍ഡ് വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.

മികച്ച 124.8സിസി, 7000 ആര്‍പിഎമ്മില്‍ 9.5 പിഎസും 500 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും നല്‍കുന്ന മൂന്നു വാല്‍വ് എഞ്ചിന്‍ എന്നിവയും ടിവിഎസ് എന്‍ടോര്‍ക്ക് 125-ന്റെ മോടി കൂട്ടുന്നു.

ബ്ലൂടൂത്ത് കണക്ടിവിറ്റി, പൂര്‍ണ ഡിജിറ്റല്‍ ഡിസ്‌പ്ലേ, ഡ്യൂവല്‍ റൈഡ് മോഡുകള്‍, സിഗ്‌നേചര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് തുടങ്ങിയ പ്രായോഗിക തലത്തിലെ മെച്ചപ്പെടുത്തലുകളും ഇതിലുണ്ട്.

ആവേശത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സാഹസികതയ്ക്കു സഹായകമായ രീതിയിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് റെയ്‌സ് എക്‌സ്പി തയ്യാറാക്കിയിരിക്കുന്നത്. 7000 ആര്‍പിഎമ്മില്‍ 10.2 പിഎസും 500 ആര്‍പിഎമ്മില്‍ 10.9 എന്‍എം ടോര്‍കും നല്‍കുന്ന ശക്തമായ 124.8സിസി മൂന്നു വാല്‍വ് എഞ്ചിന്‍ ഇതിനെ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറാക്കി മാറ്റുന്നു.

ടിവിഎസ് എന്‍ടോര്‍ക്ക് 125, ടിവിഎസ് എന്‍ടോര്‍ക്ക് റെയ്‌സ് എക്‌സ്പി ബ്ലാക്ക് എന്നിവയുടെ പുതിയ വകഭേദങ്ങള്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഇന്ത്യയില്‍ ഉടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. ടിവിഎസ് എന്‍ടോര്‍ക്ക് 125-ന് 95,150 രൂപയും, ടിവിഎസ് എന്‍ടോര്‍ക്ക് റെയ്‌സ് എക്‌സ്പിക്ക് 101,121 രൂപയുമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.

Tags:    

Similar News