ഫിയറ്റ് ടോപോലിനോ മൈക്രോ ഇവി കാർ ഇന്ത്യയിലേക്ക് എന്ന് ?
- ഫിയറ്റിന്‍റെ ടോപോലിനോ മൈക്രോ ഇവിയുടെ ഇന്ത്യന്‍ വില 7 ലക്ഷം രൂപ മുതല്‍?
- ഓടിക്കാന്‍ ലൈസന്‍സ് വേണ്ട
- കുട്ടികള്‍ക്കും പ്രായമായവര്‍ക്കും യോജിച്ചത്
ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ഫിയറ്റ് അവരുടെ പുതിയ ഇലക്ട്രിക് കാറായ ടോപോലിനോ മൈക്രോ ഇ വി അടുത്തിടെ അവതരിപ്പിച്ചു. സൂപ്പർ ക്യൂട്ട് ലുക്കുള്ള ഈ ചെറിയ കുഞ്ഞൻ ഇ വി കാർ യഥാർത്ഥത്തിൽ ഒരു ഹെവി ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. അതിനാൽ തന്നെ ഓടിക്കാൻ ലൈസൻസ് പോലും വേണ്ട. ( പ്രാദേശിക നിയമമനുസരിച്ച് പതിന്നാലു വയസു മുതലുള്ളവർക്ക് ഉപയോഗിക്കാം.) പ്രായം ഉള്ളവർക്ക്, പ്രത്യേകിച്ചും നഗരങ്ങളില്‍, വളരെ എളുപ്പത്തില്‍ ഓടിച്ചു പോകാം. ചുരുട്ടിവയ്ക്കാവുന്ന ഫാബ്രിക് സൺറൂഫ് നൽകി വ്യത്യസ്‌തമായ കാർ ഡിസൈൻ കൊടുത്തിരിക്കുന്നു. ഫിയറ്റ് 500 ഇക്കു ശേഷം ഫിയറ്റിന്‍റെ രണ്ടാമത്തെ ഇ വി കാർ ആണിത്.
സിട്രണ്‍ ആമിയെ അടിസ്ഥാനമാക്കിയുള്ള ഫിയറ്റ് ടോപോലിനോയ്ക്ക് 2.53 മീറ്റർ നീളവും 45 കിലോമീറ്റർ പരമാവധി വേഗവുമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് പാസഞ്ചർ കാറായ എംജികോമെറ്റിന് 2.97 മീറ്റർ നീളവും 100 കിലോമീറ്റർ വേഗവുമാണുള്ളത്. ഒറ്റചാര്ജി ല്‍ 75 കി.മീ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ടോപോലിനോയ്ക്ക് 5.5 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. രണ്ടു മണിക്കൂറും 40 മിനിറ്റും കൊണ്ട് ഈ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. മുമ്പിൽ രണ്ട് സീറ്റുകളുള്ള ഈ കുഞ്ഞന്‍ കാർ ഓപ്പൺ ആൻഡ് ക്ലോസ്ഡ് എന്നീ രണ്ടു വകഭേദങ്ങളിൽ വരുന്നു. ഓപ്പൺ മോഡലിൽ ഓപ്പൺ എയർ ഡോർ സിസ്റ്റവും, ഡോറിന്റെ സ്ഥാനത്ത് ഓട്ടോറിക്ഷ മോഡലിൽ തുറന്നു കിടക്കുകയും ഒരു റോപ്പ് വെച്ച് ക്ലോസ് ചെയുകയും. ക്ലോസ്ഡ് മോഡലിൽ മുന്‍വശത്ത് സാധരണ പോലുള്ള രണ്ടു ഡോറുകളും നൽകിയിരിക്കുന്നു.
കാറിന്റെ ഇന്ത്യൻ വില ഏകദേശം 6.7 ലക്ഷം രൂപ പ്രതീക്ഷിക്കുന്നു. ഈ മാസം മുതൽ ഇറ്റലിയിലും വർഷാവസാനത്തോടെ ഫ്രാൻസിലും ജർമനിയിലും ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഫിയറ്റ് ടോപോലിനോ ഇന്ത്യയിലേക്ക് എപ്പോഴാണ് വരുന്നതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ അധികം താമസമുണ്ടാവില്ലെന്നാണ് പൊതുവേ കരുതുന്നത്. കോമെറ്റ് ഇവിക്കും ടിയാഗോ ഇവിക്കുമെല്ലാം വലിയ സ്വീകാര്യത ലഭിച്ചതിനാൽ ഇന്ത്യയിലേക്കുള്ള ഈ കുഞ്ഞന്‍ വൈദ്യുത കാറിന്റെ വരവ് താമസിക്കില്ലെന്നുറപ്പാണ്. ടോപോലിനോ ഇന്ത്യന്‍ വിപണിയിൽ തരംഗം സൃഷ്‌ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ