കൊതിപ്പിക്കുന്ന വില, അമ്പരിപ്പിക്കുന്ന ലുക്ക്; പുതിയ സ്വിഫ്റ്റ് ഇതാ എത്തി
- 2005-ലാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്
- 2018-ല്‍ മാരുതി മൂന്നാം തലമുറ സ്വിഫ്റ്റ് അവതരിപ്പിച്ചു
- 9 വ്യത്യസ്ത നിറങ്ങളിലാണു പുതിയ സ്വിഫ്റ്റ് എത്തിയിരിക്കുന്നത്
സൂപ്പര്‍ഹാച്ച് വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാരുതി സുസുക്കി, പുതിയ സ്വിഫ്റ്റ് ലോഞ്ച് ചെയ്തു. 6.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
ഇന്ത്യയിലുടനീളമുള്ള മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളില്‍ പുതിയ സ്വിഫ്റ്റിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ഓട്ടോമാറ്റിക്, മാന്വല്‍ മോഡലുകള്‍ വിപണിയില്‍ ലഭ്യമായിരിക്കും. 9 വ്യത്യസ്ത നിറങ്ങളിലാണു പുതിയ സ്വിഫ്റ്റ് എത്തിയിരിക്കുന്നത്.
LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളുണ്ട്.
2005-ലാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. നിസാര സമയം കൊണ്ടു തന്നെ വാഹന പ്രേമികളുടെ ഹൃദയം കീഴടക്കാന്‍ സ്വിഫ്റ്റിന് സാധിച്ചു.
2007-ലാണ് സ്വിഫ്റ്റിന്റെ ഡീസല്‍ പതിപ്പ് പുറത്തിറക്കിയത്.
പിന്നീട് 2011-ല്‍ ഹെഡ് ലാംപ്, ടെയ്ല്‍ ലാംപ്, ഹാച്ച് ഡോര്‍, ഇന്റീരിയര്‍ എന്നിവ ഉടച്ചുവാര്‍ത്തു കൊണ്ട് സ്വിഫ്റ്റ് വലിയ മാറ്റത്തിനു വിധേയമായി.
2014ല്‍, കൂടുതല്‍ ഫീച്ചറുകളോടെ സ്വിഫ്റ്റ് അപ്‌ഡേറ്റ് ചെയ്യപ്പെട്ടു.
2018-ല്‍ മാരുതി മൂന്നാം തലമുറ സ്വിഫ്റ്റ് അവതരിപ്പിക്കുകയും ചെയ്തു.