മാരുതി 16,000 കാറുകള്‍ തിരിച്ചുവിളിക്കുന്നു
- തിരിച്ച് വിളിച്ചത് ബലെനോയുടെ 11,851 യൂണിറ്റുകളും വാഗണ്‍ആറിന്റെ 4190 യൂണിറ്റുകളും
- ഇന്ധനപമ്പ് മോട്ടോറിന്റെ ഒരുഭാഗത്ത് തകരാര്‍
- 2019 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച കാറുകളാണ് തിരിച്ചുവിളിക്കുന്നത്
എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ജനപ്രിയ കാര്‍ മോഡലുകള്‍ തിരിച്ചുവിളിച്ച് മാരുതി സുസുക്കി. 16,000 യൂണിറ്റ് വാഹനങ്ങളാണ് ഫ്യുവല്‍ പമ്പ് മോട്ടോര്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചുവിളിച്ചത്.
2019 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച ബലെനോയുടെ 11,851 യൂണിറ്റുകളും വാഗണ്‍ആര്‍ മോഡലുകളുടെ 4,190 യൂണിറ്റുകളും തിരിച്ചുവിളിക്കുമെന്ന് രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു.
'ഫ്യുവല്‍ പമ്പ് മോട്ടോറിന്റെ ഒരു ഭാഗത്ത് തകരാര്‍ ഉണ്ടെന്ന് സംശയിക്കുന്നു, ഇത് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടിങ്ങ് പ്രശ്‌നത്തിലേക്കോ എഞ്ചിന്‍ സ്തംഭിക്കുന്നതിനോ കാരണമാകാമെന്ന് മാരുതി പറഞ്ഞു.