ആവേശം ബുക്കിംഗിലും! മഹീന്ദ്രയുടെ പുതിയ 3XO എസ്യുവിക്ക് റെക്കോര്‍ഡ് ബുക്കിംഗ്
- 20.10 കിലോമീറ്ററിന്റെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു
- മഹീന്ദ്ര വിപണിയിലിറക്കിയ XUV 300-ന്റെ പുതുക്കിയ മോഡലാണ് 3XO
- മഹീന്ദ്രയുടെ പുതുതലമുറ വാഹനങ്ങളെ പോലെ തന്നെ ഈ പുതിയ എസ്യുവിയും ഫീച്ചറുകളാല്‍ സമ്പന്നമാണ്
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സമീപകാലത്ത് അവതരിപ്പിച്ച കോംപാക് എസ്യുവിയായ എക്സ്യുവി 3 എക്സ്ഒ (XUV 3XO) യുടെ ഡെലിവറി മേയ് 26 മുതല്‍ ആരംഭിക്കും.
വെറും 60 മിനിറ്റ് കൊണ്ട് അരലക്ഷത്തിന്റെ ബുക്കിംഗ് നേടുകയുണ്ടായി മഹീന്ദ്രയുടെ ഈ പുതിയ മോഡല്‍.
മഹീന്ദ്ര വിപണിയിലിറക്കിയ XUV 300-ന്റെ പുതുക്കിയ മോഡലാണ് 3XO.
ഈ മോഡലിന്റെ ഫീച്ചറുകള്‍ ആകര്‍ഷകമായതു കൊണ്ടാണ് വന്‍ തോതില്‍ ബുക്കിംഗും ലഭിച്ചത്.
മഹീന്ദ്രയുടെ പുതുതലമുറ വാഹനങ്ങളെ പോലെ തന്നെ ഈ പുതിയ എസ്യുവിയും ഫീച്ചറുകളാല്‍ സമ്പന്നമാണ്.
നൂതന സാങ്കേതികവിദ്യകളും, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുമുണ്ട് ഈ പുതിയ എസ്യുവിക്ക്.
7.49-15.49 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.
അഞ്ച് വേരിയന്റുകളുണ്ട്.
XUV300-ല്‍ മൂന്ന് എന്ജിന് ഓപ്ഷനുകളുണ്ടായിരുന്നു. ഇതു തന്നെയാണ് 3XO യിലുമുള്ളത്. ഡീസല്‍, പെട്രോള്‍ മോഡലുകളില്‍ ലഭ്യമായ ഈ മോഡല്‍
20.10 കിലോമീറ്ററിന്റെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.