' ഫെയിം ' പദ്ധതിയുടെ ബജറ്റ് വിഹിതം കുറച്ചു; സമ്മിശ്ര പ്രതികരണവുമായി ഓട്ടോ ഓഹരികള്‍
- ഐഷര്‍ മോട്ടോഴ്‌സിന്റെ ഓഹരിയെ മാത്രമാണു ബജറ്റ് പ്രഖ്യാപനം ബാധിക്കാതിരുന്നത്
- 2015-ല്‍ തുടക്കമിട്ട ഫെയിമിന്റെ നടത്തിപ്പ് ചുമതല നീതി ആയോഗിനാണ്
- 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഫെയിം സ്‌കീമിനു വേണ്ടി സര്‍ക്കാര്‍ ഏകദേശം 4,807 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അനുവദിച്ചിരുന്നു
ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ ' ഫെയിം ' സ്‌കീമിനുള്ള വിഹിതം 2,671 കോടി രൂപയായി സര്‍ക്കാര്‍ കുറച്ചതിനെ തുടര്‍ന്ന് ഓട്ടോമൊബൈല്‍ ഓഹരികള്‍ക്കു വിപണിയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. ഭൂരിഭാഗം ഓട്ടോ ഓഹരികളും താഴ്ന്ന നിലയിലാണു വ്യാപാരം നടത്തിയത്.
രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ഫെയിം. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഈ സ്‌കീം ലക്ഷ്യമിടുന്നു. 2015-ല്‍ തുടക്കമിട്ട ഫെയിമിന്റെ നടത്തിപ്പ് ചുമതല നീതി ആയോഗിനാണ്.
ഇന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരികള്‍ 0.5 ശതമാനം ഇടിഞ്ഞ് 4,605 രൂപയിലെത്തി. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഓഹരി 0.2 ശതമാനം ഇടിഞ്ഞ് 1,997 രൂപയിലാണ് വ്യാപാരം നടന്നത്.
ഐഷര്‍ മോട്ടോഴ്‌സിന്റെ ഓഹരിയെ മാത്രമാണു ബജറ്റ് പ്രഖ്യാപനം ബാധിക്കാതിരുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഫെയിം സ്‌കീമിനു വേണ്ടി സര്‍ക്കാര്‍ ഏകദേശം 4,807 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അനുവദിച്ചിരുന്നു.