ഹ്യുണ്ടായ് ഐ20 പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യന്‍ നിരത്തില്‍
- 26ല്‍ പരം സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളാണുള്ളത്
- 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണു പുതിയ മോഡലില്‍
നവീകരിച്ച പുതിയ ഹ്യുണ്ടായ് ഐ20 ബോണ്‍ മാഗ്‌നെറ്റിക് പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യന്‍ ഷോറൂമുകളില്‍ എത്തി.
സ്‌റ്റൈലിഷ് ഡിസൈന്‍, സുഖപ്രദമായ അകത്തളം, മികച്ച സുരക്ഷാഫീച്ചറുകള്‍ കരുത്തേറിയ എഞ്ചിന്‍ തുടങ്ങി നിരവധി സവിശേഷതകളുമായാണ് ഹ്യൂണ്ടായി ഐ20യുടെ പുതിയ മോഡല്‍ എത്തുന്നത്.
വില 6.99 ലക്ഷം മുതല്‍.
പുതിയ ഹ്യുണ്ടായി ഐ20 പ്രീമിയം ഹാച്ച്ബാക്ക് മാനുവല്‍ ഓപ്ഷന്‍ മോഡലിന്റെ എക്‌സ്-ഷോറൂം വില 6.99 ലക്ഷം രൂപ മുതല്‍ 11.1 ലക്ഷം രൂപ വരെയാണ്.
അകത്തള സവിശേഷതകള്‍
പത്തേകാല്‍ ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍ ഇന്‌ഫോടെയ്‌ന്മെന്റ്, നാവിഗേഷന്‍ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ ലെസ്സ് ഫോണ്‍ ചാര്‍ജിങ് സിസ്റ്റം, ബൊസെ പ്രീമിയം 7 സ്പീക്കര്‍ സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേയ്, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്‍പ്പെടെ നിരവധി പുതിയ ഇന്റീരിയര്‍ ഫീച്ചറുകളും നല്‍കിയിരിക്കുന്നു.
കിടയറ്റ സുരക്ഷാ ഫീച്ചറുകള്‍
ഐ20 പ്രീമിയം മോഡലില്‍ 26ല്‍ പരം സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളാണുള്ളത്. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ആറ് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (എച്ച്എസി), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (വിഎസ്എം), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ (ബിഡി) എന്നിവ കൂടാതെ എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ ഫിക്‌സും (ഐസോഫിസ്) പ്രധാന ഫീച്ചറുകളാണ്.
കരുത്തുറ്റ എന്‍ജിന്‍
മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണു പുതിയ മോഡലില്‍ നല്‍കിയിരിക്കുന്നത്. 86.76 ബിഎച്ച്പി കരുത്തും 114.7 എന്‍ എം @ 4200 ആര്‍പിഎം ടോര്‍ക്കുമുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. പുതിയ മോഡലില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭ്യമാണ്. മുമ്പില്‍ ഡിസ്‌ക് ബ്രേക്ക് സിസ്റ്റവും പുറകില്‍ ഡ്രം ബ്രേക്ക് സംവിധാനവുമാണ്. മികച്ച സസ്പെന്‍ഷനാണ് കാറിന്റെ മറ്റൊരു സവിശേഷത. പെട്രോള്‍ ടാങ്ക് ശേഷി 37 ലിറ്ററാണ്.
നിറവും പുറംമോടിയും
ആമസോണ്‍ ഗ്രേ, ഫൈറി റെഡ്, ഫൈറി റെഡ് വിത്ത് അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, അറ്റ്‌ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക്, ടൈഫൂണ്‍ സില്‍വര്‍, സ്റ്റാറി നൈറ്റ്, ടൈറ്റാന്‍ ഗ്രേ എന്നിങ്ങനെ എട്ട് നിറങ്ങളില്‍ ലഭ്യമാണ്. പുതുക്കിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍. വിശാലവും സുഖപ്രദവുമായ ഇന്റീരിയര്‍, പ്രീമിയം മെറ്റീരിയലുകളും ഫിനിഷുകളും എന്നിവയാണ് എടുത്ത് പറയേണ്ട മാറ്റ് സശേഷതകള്‍.
എക്സ്റ്റീരിയര്‍ ഡിസൈനില്‍ 16 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ ഔട്ട്ഡോര്‍ കളര്‍ സ്‌കീം എന്നിവയാണ് പ്രത്യേകതകള്‍.
അസ്താ, അസ്താ ഓപ്റ്റ്, എറാ, മാഗ്‌ന, സ്‌പോര്‍ട്‌സ് എന്നീ മാന്വല്‍ ഓപ്ഷന്‍ വകഭേദങ്ങളും സ്‌പോര്‍ട്‌സ് ഐ വി ടി , അസ്താ ഓപ്റ്റ് ഐ വി ടി എന്ന ഓട്ടോമാറ്റിക് വകഭേദങ്ങളുമാണ് ഇന്ത്യന്‍ ഷോറൂമുകളില്‍ എത്തിയിരിക്കുന്നത്.
3 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍
പുതിയ ഹ്യുണ്ടായി ഐ20 പ്രീമിയം ഹാച്ച്ബാക്ക് മോഡല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ പ്രതീക്ഷകളുമായാണ് എത്തിയിരിക്കുന്നത്. ഈ മോഡല്‍ ലോഞ്ച് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണം ആണ് ലഭിച്ചത്. വില്‍പ്പനാനന്തര സേവനത്തിന് പേരുകേട്ട ഹ്യുണ്ടായ് മൂന്നു വര്‍ഷം ( അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍) സ്റ്റാന്‍ഡേര്‍ഡ് വാറന്റി ആണ് വാഗ്ദാനം ചെയുന്നത്. നവീകരിച്ച മോഡലില്‍ ലഭിക്കുന്ന പുതിയ ഫീച്ചറുകള്‍ വാഹനപ്രേമികള്‍ക്ക് ഏറെ സ്വീകാര്യം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ് എന്നിവയാണ് ഹ്യുണ്ടായി ഐ 20-യുടെ എതിരാളികള്‍.