ദീപാവലി കളറാക്കാന്‍ വരുന്നു ' ഹിമാലയന്‍ 452 '

നവംബര്‍ ഏഴിന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്

Update: 2023-10-28 08:45 GMT

എന്‍ഫീല്‍ഡ് കുടുംബത്തില്‍ നിന്ന് ഹിമാലയന്‍ 452 എന്ന അഡ്വഞ്ചര്‍ ടൂറര്‍ വരികയാണ്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോട്ടോര്‍ സൈക്കിളിന്റെ ടീസര്‍ കഴിഞ്ഞ ദിവസം കമ്പനി സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിടുകയുണ്ടായി.

ഉംലിങ് ലാ പാസില്‍ ഹിമാലയന്‍ 452 നാവിഗേറ്റ് ചെയ്യുന്നതാണു ടീസര്‍.

നവംബര്‍ ഏഴിന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാംപ്, വലിയ ഇന്ധന ടാങ്ക്, വിന്‍ഡ് സ്‌ക്രീന്‍, സ്പ്ലിറ്റ് സീറ്റ്,

ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ എടുത്തുപറയാവുന്ന ഫീച്ചറുകളാണ്. 21 ഇഞ്ച് ഫ്രണ്ട് വീലും, 17 ഇഞ്ച് ബാക്ക് വീലുമാണ് ഹിമാലയന്‍ 452 ന്റേത്.

451.65 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും കരുത്തുപകരുക. എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ ഏകദേശം 40 ബിഎച്ച്പി നല്‍കും. 40 മുതല്‍ 45 എന്‍എം വരെയായിരിക്കും ടോര്‍ക്ക്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ്.നാല് വാല്‍വും ഡിഒഎച്ച്‌സി കോണ്‍ഫിഗറേഷനും ഉണ്ട്.

2,245 എംഎം നീളം, 852 എംഎം വീതിയുള്ള മോട്ടോര്‍സൈക്കിളിന്റെ വീല്‍ ബേസ് 1,510 എംഎം ആണ്.

Tags:    

Similar News