സ്‌പ്ലെന്‍ഡര്‍ പ്ലസ് എക്‌സ്‌ടെക്ക് 2.0 അവതരിപ്പിച്ച് ഹീറോ
- ലിറ്ററിന് 73 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്
- എന്‍ട്രി ലെവല്‍ ബൈക്കാണിത്. എങ്കിലും പ്രീമിയം ഫീച്ചറുകളും ഈ ബൈക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്
- 82.911 രൂപയാണ് എക്‌സ് ഷോറൂം വില
ഏറ്റവും വലിയ ടു വീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്, സ്‌പ്ലെന്‍ഡര്‍ സീരീസില്‍ പുതിയ പതിപ്പ് വിപണിയിലിറക്കി.
സ്‌പ്ലെന്‍ഡര്‍ പ്ലസ് എക്‌സ്‌ടെക്ക് 2.0 എന്ന പേരിലാണ് പുതിയ സ്‌പ്ലെന്‍ഡര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
എന്‍ട്രി ലെവല്‍ ബൈക്കാണിത്. എങ്കിലും പ്രീമിയം ഫീച്ചറുകളും ഈ ബൈക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
82.911 രൂപയാണ് എക്‌സ് ഷോറൂം വില.
എസ്എംഎസ്, ബാറ്ററി അലര്‍ട്ട് എന്നിവയ്ക്കായി ബ്ലൂ ടൂത്ത് കണക്റ്റിവിറ്റിയുണ്ട്.
യുഎസ്ബി ചാര്‍ജിംഗ്, നീളമേറിയ സീറ്റ്, കണ്‍സോളില്‍ ലൈവ് മൈലേജ് ഇന്‍ഡിക്കേറ്റര്‍, ഇക്കോ ഇന്‍ഡിക്കേറ്ററുള്ള ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, ട്യൂബ് ലെസ് ടയര്‍, ബാക്ക് ആംഗിള്‍ സെന്‍സര്‍ എന്നിവ പുതിയ സ്‌പ്ലെന്‍ഡറിന്റെ പ്രധാന സവിശേഷതകളാണ്.
ലിറ്ററിന് 73 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.
5 വര്‍ഷം അല്ലെങ്കില്‍ 70,000 കിലോമീറ്ററാണ് കമ്പനി വാറന്റി വാഗ്ദാനം ചെയ്യുന്നത്.