ഹീറോ മാവ്‌റിക് 440 ജനുവരി 23ന് ലോഞ്ച് ചെയ്യും

  • 440 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍, ഓയില്‍ കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്‍ജിന്‍ മാവ്‌റിക്കിന് കരുത്തേകും
  • 1.7 ലക്ഷം രൂപയായിരിക്കും (എക്‌സ് ഷോറൂം വില) മാവ്‌റിക്കിന്റെ വില
  • ആദ്യമായാണ് 400 സിസി പ്ലസ് വിഭാഗത്തിലേക്ക് ഹീറോ പ്രവേശിക്കുന്നത്

Update: 2024-01-16 11:13 GMT

ഹീറോ മോട്ടോകോര്‍പ്പ് ഏറ്റവും പുതിയ മോട്ടോര്‍ സൈക്കിളായ മാവ്‌റിക് 440 ജനുവരി 23ന് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യും.

ആദ്യമായാണ് 400 സിസി പ്ലസ് വിഭാഗത്തിലേക്ക് ഹീറോ പ്രവേശിക്കുന്നത്.

നിലവില്‍ ബജാജ്, റോയല്‍ എന്‍ഫീല്‍ഡ്, കെടിഎം എന്നിവ ആധിപത്യം പുലര്‍ത്തുന്ന വിഭാഗമാണ് 400 സിസി സെഗ്മെന്റ്.

ഉയര്‍ന്ന മത്സരമുള്ള 400 സിസി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാന്‍ ഹീറോയെ പുതിയ മോട്ടോര്‍സൈക്കിളായ മാവ്‌റിക് 440 സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹാര്‍ലി ഡേവിഡ്‌സണുമായി ചേര്‍ന്ന് ഹീറോ പുറത്തിറക്കിയ ഹാര്‍ലി ഡേവിഡ്‌സണ്‍ 440 എന്ന മോട്ടോര്‍സൈക്കിളില്‍ നിന്നും വ്യത്യസ്തമായിരിക്കും മാവ്‌റിക് 440 എന്നാണ് റിപ്പോര്‍ട്ട്.

ഹാര്‍ലി ഡേവിഡ്‌സണ്‍ 440-ന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് മാവ്‌റിക് 440-ും വരുന്നതെങ്കിലും ഒരു റോഡ്‌സ്റ്റര്‍ ബൈക്കിനെ പോലെയാണ് മാവ്‌റിക് 440-നെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മാവ്‌റിക് ബൈക്കിന്റെ ഫ്യുവല്‍ ടാങ്കും ഹെഡ്‌ലൈറ്റും വളരെ ആകര്‍ഷണീയമാണ്.

440 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍, ഓയില്‍ കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്‍ജിന്‍ മാവ്‌റിക്കിന് കരുത്തേകും.

എന്‍ജിന്‍ പരമാവധി 27 ബിഎച്ച്പി പവറും 38 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്.

1.7 ലക്ഷം രൂപയായിരിക്കും (എക്‌സ് ഷോറൂം വില) മാവ്‌റിക്കിന്റെ വിലയെന്നാണ് കരുതുന്നത്.

Tags:    

Similar News