ഒക്ടോബറില്‍ ഇലക്ട്രിക് സ്കൂട്ടർ വില്പനയില്‍ 18% വർധന

  • ഒല ഇലക്ട്രിക്കിന് ഒക്ടോബറിൽ 23644 യൂണിറ്റ് വർദ്ധനവുണ്ടായി
  • 62843 യൂണിറ്റിൽ നിന്നും 74252 യൂണിറ്റിലെത്തി
  • മുചക്ര വാഹനങ്ങളുടെ വോളിയം സെപ്റ്റംബറില്‍ 50944 യൂണിറ്റിലെത്തി

Update: 2023-11-02 06:54 GMT

ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ വർധനവ്. ഒക്ടോബറില്‍  18 ശതമാനം വർധനയോടെ 74252 യൂണിറ്റിലെത്തി.  സെപ്റ്റംബറിലിത്  62843 യൂണിറ്റായിരുന്നു.

ബാറ്ററിയില്‍ പ്രവർത്തിക്കുന്നവയുള്‍പ്പെടെയുമുള്ള  മൊത്തം ഇലക്ട്രിക് വാഹനങ്ങളുടെ  രജിസ്ട്രേഷൻ ഒക്ടോബറില്‍  9 ശതമാനം വർധിച്ച് 132992 യൂണിറ്റിലെത്തി. സെപ്റ്റംബറിൽ 121663 യൂണിറ്റായിരുന്നു. 

ഇലക്ട്രിക് വാഹന വിപണിയില്‍ പ്രധാനിയായ ഒല ഇലക്ട്രിക്കിന് ഒക്ടോബറിൽ 23644 യൂണിറ്റ് വിറ്റു .കഴിഞ്ഞ മാസം ഇത് 18615 യൂണിറ്റായിരുന്നു.

രണ്ടാം സ്ഥാനത്തുള്ള ടിവിഎസ് മോട്ടോർസ് ഇലക്ട്രിക് സ്കൂട്ടർ വില്പന 15576 യൂണിറ്റില്‍ നിന്നും 16340 ആയി വർദ്ധിച്ചു. ഏഥർ എനർജിയുടെ വില്‍പ്പന 7135 യൂണിറ്റിൽ നിന്നും  8289 യൂണിറ്റായും, ബജാജിന്‍റെ  ഇലക്ട്രിക് വാഹനം 7087 നിന്നും 8932 യൂണിറ്റായും, ഹീറോ മോട്ടോകോർപ്പിന്‍റെ വില്പന 530 ല്‍ നിന്നും 1914 യൂണിറ്റായും വർധിച്ചു.

 മറ്റ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ലെക്ട്രിക്സ് 1139 ഉം വാർഡ് വിസാർഡ്  904 യുണിറ്റും ഒക്ടേബറില്‍ വില്പന നടത്തി.

ഇതിനു പുറമെ ഒക്ടോബറിലെ മുചക്ര വാഹനങ്ങളുടെ  വില്പന 51143 ലെത്തി.സെപ്റ്റംബറിലിത് 50944 യൂണിറ്റായിരുന്നു.

ഒക്ടോബറിൽ ഇലക്ട്രിക് കാർ വിൽപ്പനയിലും വർധനവുണ്ടായി. 5,990 യൂണിറ്റ്.ടാറ്റ മോട്ടോഴ്‌സിൻ്റെ ഇ-കാർ രജിസ്‌ട്രേഷൻ 5,100 യൂണിറ്റിലധികവും എംജി മോട്ടോർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ് എന്നിവ യഥാക്രമം 861 യൂണിറ്റുകളും 259 യൂണിറ്റുകളും 186 യൂണിറ്റുകളും വിറ്റു.

ഫെയിം ടു സബ്സിഡി

2023 ജൂൺ 1-ന് സർക്കാർ സബ്‌സിഡി ഇൻസെൻ്റീവ് പരിധി വാഹനത്തിൻ്റെ മൂല്യത്തിൻ്റെ 40 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കുകയും സബ്‌സിഡി ഒരു കിലോവാട്ട്  ബാറ്ററിക്ക് 10,000 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

ഫെയിം ടു സബ്സിഡി കുറച്ചെങ്കിലും  വാഹന വില്പന കൂടി. ഉത്സവ സീസണാണ് വില്പനയ്ക്ക് സഹായകമായത്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയില്‍ സ്ഥിരത കൈവരിക്കുന്നതിൻ്റെ സൂചനയാണ്. 

Tags:    

Similar News