വരുന്നു ബിവൈഡിയുടെ സെഡാന്‍; ഒറ്റ ചാര്‍ജിംഗില്‍ 700 കിലോമീറ്റര്‍
- 82.5 kWh ബാറ്ററി പായ്ക്കാണ് സീലിനുള്ളത്
- സീലിന്റെ പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ചു
- വില 50-60 ലക്ഷം രൂപ വരെ വരുമെന്നാണു സൂചന
ചൈനീസ് ഇവി നിര്‍മാതാക്കളായ ബിവൈഡി സീല്‍ എന്ന പ്രീമിയം സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. മിക്കവാറും മാര്‍ച്ച് മാസം ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
2023 ഓട്ടോ എക്‌സ്‌പോയില്‍ സീലിനെ ബിവൈഡി പ്രദര്‍ശിപ്പിച്ചിരുന്നു.
82.5 kWh ബാറ്ററി പായ്ക്കാണ് സീലിനുള്ളത്. ഇത് 700 കിലോമീറ്റര്‍ വരെ വാഗ്ദാനം ചെയ്യുന്നു.61.4k-Wh ബാറ്ററി പായ്ക്കുള്ള മോഡല്‍ 500 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു.
15.6 ഇഞ്ച് ടച്ച് സ്‌ക്രീനും പനോരമിക് സണ്‍റൂഫും 12 സ്പീക്കര്‍ ഓഡിയോ സംവിധാനവുമുണ്ട്.
സീലിന്റെ പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ചും കഴിഞ്ഞു. വില 50-60 ലക്ഷം രൂപ വരെ വരുമെന്നാണു സൂചന. ഇന്ത്യന്‍ പാസഞ്ചര്‍ വെഹിക്കിള്‍ വിപണിയില്‍ ബിവൈഡി അവതരിപ്പിക്കാന്‍ പോകുന്ന മൂന്നാമത്തെ മോഡലാണ് സീല്‍.
അറ്റോ 3 എസ്‌യുവിയും, ഇ6 എംപിവിയുമാണു ബിവൈഡി ഇതിനു മുന്‍പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച രണ്ട് മോഡലുകള്‍.