വാഹനവ്യവസായ വളര്‍ച്ച ടോപ് ഗിയറില്‍

  • മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത് 4.2 ദശലക്ഷം പാസഞ്ചര്‍ വാഹനങ്ങള്‍
  • യുഎസില്‍ വിറ്റഴിക്കപ്പെട്ടത് 3.1 ദശലക്ഷം പാസഞ്ചര്‍ കാറുകള്‍
  • ചൈനയില്‍ വിറ്റഴിക്കപ്പെട്ടത് 26 ദശലക്ഷം വാഹനങ്ങള്‍

Update: 2024-07-22 06:01 GMT

2047 ഓടെ ഇന്ത്യയുടെ കാര്‍ വിപണി 20 ദശലക്ഷം യൂണിറ്റിലെത്താനുള്ള പാതയിലാണെന്ന് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെനിച്ചി അയുകാവ.

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, 2030 ഓടെ 50 ശതമാനം വിപണി വിഹിതം നേടുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

മാര്‍ക്കറ്റിലെ കമ്പനിയുടെ മുന്‍തൂക്കം നിലനിര്‍ത്താന്‍ സുസുക്കി അതിന്റെ ആദ്യ ഇവി ഇന്ത്യയിലും യൂറോപ്പിലും അവതരിപ്പിക്കും. ജനുവരിയില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ അതിന്റെ മോഡല്‍ പ്രദര്‍ശിപ്പിക്കും. 'ഞങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും നിക്ഷേപിക്കുകയും ഞങ്ങളുടെ നെറ്റ്വര്‍ക്ക് വികസിപ്പിക്കുകയും ചെയ്യും,'' അയുകാവ പറഞ്ഞു.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ കണക്കനുസരിച്ച് മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ മൊത്തം 4.2 ദശലക്ഷം പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടു.കഴിഞ്ഞ വര്‍ഷം യുഎസില്‍ 3.1 ദശലക്ഷം പാസഞ്ചര്‍ കാറുകളും യൂറോപ്പില്‍ 15 ദശലക്ഷം യൂണിറ്റും വില്‍പ്പന നടത്തി.

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മോട്ടോര്‍ വെഹിക്കിള്‍ മാനുഫാക്ചേഴ്സിന്റെ കണക്കനുസരിച്ച് 26 ദശലക്ഷം പാസഞ്ചര്‍ വാഹന വില്‍പ്പനയുള്ള ചൈന ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വിപണിയാണ്.

ഭാരം കുറഞ്ഞ ബാറ്ററികളുള്ള കൂടുതല്‍ താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ ഇവി മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കും. 2030ഓടെ ഇന്ത്യയിലെ വില്‍പ്പനയുടെ 15 ശതമാനം ഇവികളാക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, അതിന്റെ ജനപ്രിയ ടിയാഗോ, നെക്സോണ്‍ മോഡലുകളുടെ പൂര്‍ണ്ണ-ഇലക്ട്രിക് വേരിയന്റുകളില്‍ ഇതിനകം തന്നെ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്. കൂടാതെ 2026-ന്റെ തുടക്കത്തില്‍ ഇവി ബിസിനസ്സ് ലാഭത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News