ഇന്ത്യയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആപ്പിള്‍

  • ടാറ്റാ ഇല്‌ക്ട്രോണിക്‌സാണ് നിലവില്‍ ആപ്പിളിന്റെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍
  • 2023 ല്‍ വരുമാനത്തില്‍ ആപ്പിലള്‍ മുന്നേറി
  • കയറ്റുമതിയിലും ആപ്പിള്‍ കുതിക്കുന്നു

Update: 2024-04-22 10:54 GMT

ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. നിലവില്‍ ആപ്പിളിന്റെ വെണ്ടര്‍മാരും വിതരണക്കാരും ഇന്ത്യയില്‍ 1.5 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. ആപ്പിളിനായി രണ്ട് പ്ലാന്റുകള്‍ നടത്തുന്ന ടാറ്റ ഇലക്ട്രോണിക്സാണ് നലിവില്‍ ഏറ്റവും വലിയ തൊഴില്‍ സ്രഷ്ടാവ്.

'ആപ്പിള്‍ ഇന്ത്യയില്‍ നിയമനം ത്വരിതപ്പെടുത്തുകയാണ്. കണക്കനുസരിച്ച്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അതിന്റെ വെണ്ടര്‍മാരും ഘടകങ്ങളുടെ വിതരണക്കാരും വഴി അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും, വിപണി വൃത്തങ്ങള്‍ പറയുന്നു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം അഞ്ചിരട്ടിയായി വര്‍ധിപ്പിച്ച് 40 ബില്യണ്‍ യുഎസ് ഡോളറാക്കാനാണ് (ഏകദേശം 3.32 ലക്ഷം കോടി) ആപ്പിള്‍് പദ്ധതിയിടുന്നത്.

മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് അനുസരിച്ച്, 2023 ല്‍ ആദ്യമായി ഏറ്റവും ഉയര്‍ന്ന വരുമാനവുമായി ആപ്പിളാണ് ഇന്ത്യന്‍ വിപണിയെ നയിച്ചത്. അതേസമയം വോളിയം വില്‍പ്പനയുടെ കാര്യത്തില്‍ സാംസങ് ഒന്നാമതെത്തി.

കയറ്റുമതിയില്‍ ആപ്പിള്‍ 10 മില്യണ്‍ യൂണിറ്റ് മറികടക്കുകയും നടപ്പ് വര്‍ഷത്തില്‍ ആദ്യമായി വരുമാനത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തതായി കമ്പനി അതിന്റെ സമീപകാല റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ട്രേഡ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ദി ട്രേഡ് വിഷന്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതി 2022-23 ലെ 6.27 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24ല്‍ 12.1 ബില്യണ്‍ ഡോളറായി കുത്തനെ ഉയര്‍ന്നു.

Tags:    

Similar News