ഹാര്‍ലിക്ക് ആദ്യമാസം ലഭിച്ച ബുക്കിങ് 25,597; ഒക്ടോബറില്‍ ഡെലിവറി

  • ജുലൈ നാലിനാണ് എക്‌സ് 440 വിപണിയില്‍ ലോഞ്ച് ചെയ്തത്
  • ആഗോള വിപണി ലക്ഷ്യമിട്ടാണ് എക്‌സ് 440 നിര്‍മിച്ചിരിക്കുന്നത്
  • ഒക്ടോബറില്‍ ഡെലിവറി ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്

Update: 2023-08-08 09:52 GMT

അമേരിക്കന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യന്‍ ബൈക്ക് നിര്‍മാതാക്കളായ ഹീറോയുമായി  സഹകരിച്ച്   ആദ്യമായി   പുറത്തിറക്കിയ എക്‌സ് 440-ന് ആദ്യമാസം ലഭിച്ച ബുക്കിങ് 25597. 2023 ജുലൈ നാലിനാണ് എക്‌സ് 440 വിപണിയില്‍ ലോഞ്ച് ചെയ്തത്.

ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എക്‌സ് 440 പുറത്തിറക്കിയിരിക്കുന്നത്. എക്‌സ് ഷോറൂം വില യഥാക്രമം 2,39,500 രൂപ, 2,59,500 രൂപ, 2,79,500 രൂപ  വീതമാണ്.

ബുക്കിംഗിന്റെ ആദ്യ ഘട്ടം അവസാനിച്ചു. രണ്ടാം ഘട്ടം ഉടനേ ആരംഭിക്കാന്‍  ഉദ്ദേശിക്കുന്നതായി  കമ്പനി അറയിച്ചു. ഒക്ടോബറില്‍ ഡെലിവറി ആരംഭിക്കുമെന്നാണ്  കരുതുന്നത്. 

ആഗോള വിപണി ലക്ഷ്യമിട്ടാണ് എക്‌സ് 440 നിര്‍മിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിര്‍മിച്ച് വിദേശവിപണിയിലേക്ക് കയറ്റുമതി ചെയ്യുമെന്നും സൂചനയുണ്ട്.

440 സിസി എയര്‍ / ഓയില്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എക്‌സ് 440ന്റേത്. ഗിയര്‍ബോക്‌സ് 6 സ്പീഡിന്റേതാണ്.

6000 ആര്‍പിഎമ്മില്‍ 27 എച്ച്പി പരമാവധി കരുത്തും 4000 ആര്‍പിഎമ്മില്‍ 38 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിനാണ് എക്‌സ് 440ന്റേത്.

Tags:    

Similar News