ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപം നടത്താനുള്ള ശ്രമം ചൈനീസ് കമ്പനി ഉപേക്ഷിക്കുന്നു

  • ഇന്ത്യയില്‍ 16 വര്‍ഷമായി സാന്നിധ്യമുണ്ടെന്നാണ് ബിവൈഡി അറിയിച്ചത്
  • പ്രതിവര്‍ഷം 10,000-15,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനാണു ലക്ഷ്യമിട്ടിരുന്നത്

Update: 2023-07-28 12:28 GMT

ലോകത്തിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളും ചൈനീസ് കമ്പനിയുമായ ബിവൈഡി ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.

1 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്താന്‍ ബിവൈഡി പദ്ധതിയിട്ടത്. ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡുമായി കൈകോര്‍ത്ത് ഹൈദരാബാദില്‍ ഫോര്‍ വീലര്‍ മാനുഫാക്ചറിംഗ് സെന്റര്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടത്.

എന്നാല്‍ ഈ പദ്ധതിയില്‍ ഇന്ത്യന്‍ സര്‍ക്കാരിലെ വിദേശകാര്യം, ധനകാര്യം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി പ്രതിവര്‍ഷം 10,000-15,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.

ബിവൈഡിയുമായി സഹകരിക്കാന്‍ സമ്മതിച്ച ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് റോഡ്, പാലം, ഊര്‍ജ പ്ലാന്റുകള്‍ എന്നിവയുടെ നിര്‍മാണത്തിലേര്‍പ്പെടുന്ന കമ്പനിയുമാണ്.

ബിവൈഡിയുമായുള്ള സംയുക്ത സംരംഭത്തില്‍ മൂലധനം ഇറക്കുന്നത് മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡും സാങ്കേതിക സഹായം നല്‍കുന്നത് ബിവൈഡിയുമാണ്.

ഇന്ത്യയില്‍ 16 വര്‍ഷമായി സാന്നിധ്യമുണ്ടെന്നാണ് ബിവൈഡി അറിയിച്ചത്. അറ്റോ 3 ഇലക്ട്രിക് എസ്യുവിയും ഇ6 ഇലക്ട്രിക് സെഡാനും വില്‍ക്കുന്നുണ്ട്.

Tags:    

Similar News