ഇന്ധനച്ചെലവ് ചുരുക്കാം; ഈ വര്‍ഷം പുറത്തിറങ്ങുന്ന സിഎന്‍ജി കാറുകള്‍ അറിയാം
- ടാറ്റാ അള്‍ട്രോസിന്റെ സിഎന്‍ജി വേരിയന്റ് ടാറ്റ വിപണിയിലിറക്കുന്നു.
- ഗ്ലാന്‍സയോട് മത്സരിക്കാന്‍ ഹ്യൂണ്ടായ് ഐ20 സിഎന്‍ജി
- പ്രീമിയം ഹാച്ച്ബാക്കുകളും സിഎന്‍ജിയില്‍
രാജ്യത്ത് വാഹന വിപണിയില്‍ സിഎന്‍ജി ട്രെന്‍ഡാണ്. ഹരിതോര്‍ജ്ജം പ്രോത്സാഹിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും വേണ്ടി വാഹന മേഖല ഭൂരിഭാഗവും സിഎന്‍ജിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പെട്രോള്‍,ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് സിഎന്‍ജി വാഹനങ്ങള്‍ക്ക് നിരവധി ഗുണങ്ങളുണ്ട്. ശബ്ദ മലിനീകരണവും അന്തരീക്ഷ മലിനീകരണവും കുറവാണിതിന്. പ്രധാന നഗരങ്ങളിലൊക്കെ സിഎന്‍ജി ലഭ്യമാണ്. വന്‍കിട കമ്പനികളുടെ ജനപ്രിയ മോഡലുകളൊക്കെ സിഎന്‍ജിയില്‍ ഇറങ്ങിയിട്ടുണ്ട്.
പൊതുവേ ആളുകളെ സിഎന്‍ജിയില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നത് ഇന്ധന മോഡലുകളേക്കാള്‍ വില കൂടുതലായതാണ്. എന്നാല്‍ ദീര്‍ഘകാലത്തില്‍ നോക്കിയാല്‍ ഇന്ധന ചെലവിനെ അപേക്ഷിച്ച് നോക്കിയാല്‍ സിഎന്‍ജി ലാഭമാണ്. 2023ല്‍ കൂടുതല്‍ സിഎന്‍ജി കാറുകള്‍ പുറത്തിറക്കാനാണ് വന്‍കിട കമ്പനികളുടെ ശ്രമം. ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യതയുള്ള സിഎന്‍ജി കാറുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വരാനിരിക്കുന്ന കാലത്ത് ഇന്ധന വില തലവേദനയാകാതിരിക്കാനും സിഎന്‍ജി കാറുകളായിരിക്കും നല്ലത്.
ടാറ്റാ അള്‍ട്രോസ് സിഎന്‍ജി
ടാറ്റാ അള്‍ട്രോസ് ഒരു പ്രീമിയം ഹാച്ച്ബാക്കാണ്. ഇതിന്റെ സിഎന്‍ജി വേരിയന്റ് വിപണിയില്‍ എത്തിക്കാനാണ് ടാറ്റായുടെ നീക്കം. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ അത് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ടാറ്റാ ടിയാഗോ,ടിഗോറിന്റെയും എഞ്ചിന്‍ തന്നെയാണ് അള്‍ട്രോസിനും. മാനുവല്‍ ട്രാന്‍സ്മിഷനോടെയാണ് അള്‍ട്രോസ് സിഎന്‍ജി പുറത്തിറങ്ങുക.
ഹ്യുണ്ടായ് ഐ20 സിഎന്‍ജി
ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കാറുകളിലൊന്നാണിത്. വിപണിയില്‍ സിഎന്‍ജി വകഭേദങ്ങളുള്ള ഗ്ലാന്‍സയും ബലേനയോടും മത്സരിക്കാനാണ് ഹ്യൂണ്ടായ് ഐ20യുടെ സിഎന്‍ജി വേരിയന്റ് പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചത്. ഹ്യൂണ്ടായ് ഐ10 ന്റെ 1.2 ലിറ്റര്‍ എഞ്ചിന്‍ തന്നെയാണ് ഐ20യ്ക്കും നല്‍കുന്നത്. ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ടാറ്റാ നെക്‌സണ്‍ സിഎന്‍ജി
ടാറ്റാ മോട്ടോഴ്‌സിന്റെ ജനപ്രിയ എസ്‌യുവിയാണ് ടാറ്റാ നെക്‌സണ്‍. ഇതിന്റെ സിഎന്‍ജി മോഡല്‍ ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം.
പെട്രോള്‍, ഡീസല്‍, ഇലക്ട്രിക്, സിഎന്‍ജി വേരിയന്റുകളില്‍ ലഭ്യമാകുന്ന രാജ്യത്തെ ചുരുക്കം ചില കാറുകളില്‍ ഒന്നായി ഇത് മാറും. ടാറ്റ നെക്സോണ്‍ സിഎന്‍ജിയില്‍ 1.2 ലിറ്റര്‍ എഞ്ചിനായിരിക്കും ഉണ്ടാകുക.
ടാറ്റാ പഞ്ച് സിഎന്‍ജി
സാധാരണക്കാരുടെ ബജറ്റിനൊത്ത എസ്‌യുവിയാണ് ടാറ്റാ പഞ്ച്. ഇതിന്റെ സിഎന്‍ജി വേരിയന്റ് കൂടി രംഗത്തെത്തുന്നതോടെ വലിയ മത്സരം ഈ മേഖലയില്‍ പ്രതീക്ഷിക്കാം. 1.2 ലിറ്ററിന്റെ എഞ്ചിനും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ഈ മോഡലിന്റെ സവിശേഷത. ഈ വര്‍ഷം തന്നെ സിഎന്‍ജി മോഡല്‍ പുറത്തിറങ്ങുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. പെട്രോള്‍ മോഡലിന്റെ ഡിസൈന്‍ തന്നെയാണ് സിഎന്‍ജിക്കും ഉണ്ടായിരിക്കുക.
കിയ സോണറ്റ് സിഎന്‍ജി
കിയ സോണറ്റിന്റെ സിഎന്‍ജി മോഡലും പെട്രോള്‍ വേരിയന്റും കാഴ്ചയില്‍ ഒരുപോലെയായിരിക്കും. ഈ വര്‍ഷം പകുതിയോടെ സിഎന്‍ജി വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.