ടാറ്റ മോട്ടോഴ്സ് 14.99 ലക്ഷം രൂപയ്ക്ക് നെക്സോണ്‍ ഇവി പ്രൈം പുറത്തിറക്കി
ഡെല്‍ഹി: ടാറ്റ മോട്ടോഴ്സ് 14.99 ലക്ഷം മുതല്‍ 17.5 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വിലയുള്ള നെക്സോണ്‍ ഇവി പ്രൈം പുറത്തിറക്കി. മള്‍ട്ടി-മോഡ് റീജന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍ഡയറക്ട് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, സ്മാര്‍ട്ട് വാച്ച് ഇന്റഗ്രേറ്റഡ് കണക്റ്റിവിറ്റി ഫീച്ചര്‍, 110 സെക്കന്‍ഡ് വര്‍ധിപ്പിച്ച ചാര്‍ജിംഗ് ടൈംഔട്ട് എന്നിങ്ങനെ വിവിധ അധിക ഫീച്ചറുകളോടെയാണ് മോഡല്‍ വരുന്നത്. കൂടാതെ, റിമോട്ട് കമാന്‍ഡുകള്‍, വെഹിക്കിള്‍ ട്രാക്കിംഗ് മുതല്‍ ഡ്രൈവിംഗ് ബിഹേവിയര്‍ അനലിറ്റിക്സ്, നാവിഗേഷന്‍, റിമോട്ട് ഡയഗ്നോസ്റ്റിക്സ് തുടങ്ങി […]
ഡെല്‍ഹി: ടാറ്റ മോട്ടോഴ്സ് 14.99 ലക്ഷം മുതല്‍ 17.5 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വിലയുള്ള നെക്സോണ്‍ ഇവി പ്രൈം പുറത്തിറക്കി. മള്‍ട്ടി-മോഡ് റീജന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍ഡയറക്ട് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, സ്മാര്‍ട്ട് വാച്ച് ഇന്റഗ്രേറ്റഡ് കണക്റ്റിവിറ്റി ഫീച്ചര്‍, 110 സെക്കന്‍ഡ് വര്‍ധിപ്പിച്ച ചാര്‍ജിംഗ് ടൈംഔട്ട് എന്നിങ്ങനെ വിവിധ അധിക ഫീച്ചറുകളോടെയാണ് മോഡല്‍ വരുന്നത്.
കൂടാതെ, റിമോട്ട് കമാന്‍ഡുകള്‍, വെഹിക്കിള്‍ ട്രാക്കിംഗ് മുതല്‍ ഡ്രൈവിംഗ് ബിഹേവിയര്‍ അനലിറ്റിക്സ്, നാവിഗേഷന്‍, റിമോട്ട് ഡയഗ്നോസ്റ്റിക്സ് തുടങ്ങി 35 മൊബൈല്‍ ആപ്പ് അധിഷ്ഠിത കണക്റ്റഡ് ഫീച്ചറുകള്‍ കാര്‍ വാഗ്ദാനം ചെയ്യുന്നു.
ആദ്യത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലൂടെ നിലവിലുള്ള 22,000-ലധികം നെക്സോണ്‍ ഇവി ഉടമകളിലേക്കും കമ്പനി ഈ പുതിയ ഫീച്ചറുകള്‍ വ്യാപിപ്പിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. ജൂലൈ 25 മുതല്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ അംഗീകൃത സേവന കേന്ദ്രങ്ങളില്‍ ആദ്യത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് കമ്പനി സൗജന്യമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ പണമടച്ചുള്ളതായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
പുതിയ നെക്സോണ്‍ ഇവി പ്രൈമിലൂടെ ഉത്പന്ന ഓഫറുകളില്‍ പുതുമ നിലനിര്‍ത്തുന്നതിനുള്ള തന്ത്രം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഹെഡ് വിവേക് ശ്രീവത്സ പറഞ്ഞു.
മോഡല്‍ ശ്രേണിയില്‍ 129 PS പെര്‍മനന്റ്-മാഗ്‌നറ്റ് എസി മോട്ടോര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന ശേഷിയുള്ള 30.2 kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററിക്കും മോട്ടോറിനും ഇത് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്.