ജൂണില്‍ ബജാജ് ഓട്ടോ വിറ്റഴിച്ചത് 3,47,004 വാഹനങ്ങള്‍

മുംബൈ: 2022 ജൂണില്‍ ബജാജ് ഓട്ടോ 3,47,004 വാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം ഇതേ മാസം 3,46,136 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ആഭ്യന്തര വില്‍പ്പന 2021 ജൂണിലെ 1,61,836 വാഹനങ്ങളില്‍ നിന്ന് കഴിഞ്ഞ മാസം 15 ശതമാനം ഇടിഞ്ഞ് 1,38,351 എണ്ണമായി. എന്നിരുന്നാലും, കയറ്റുമതി 2021 ജൂണില്‍ 1,84,300 വാഹനങ്ങളില്‍ നിന്ന് 13 ശതമാനം ഉയര്‍ന്ന് 2,08,653 ല്‍ എത്തി. കയറ്റുമതി ഉള്‍പ്പെടെ 2022 ജൂണില്‍ മൊത്തം ഇരുചക്രവാഹനങ്ങളുടെ എണ്ണം 3,15,948 വാഹനങ്ങളായിരുന്നു. മുന്‍ വര്‍ഷം ഇതേ […]

Update: 2022-07-01 05:48 GMT
മുംബൈ: 2022 ജൂണില്‍ ബജാജ് ഓട്ടോ 3,47,004 വാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം ഇതേ മാസം 3,46,136 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ആഭ്യന്തര വില്‍പ്പന 2021 ജൂണിലെ 1,61,836 വാഹനങ്ങളില്‍ നിന്ന് കഴിഞ്ഞ മാസം 15 ശതമാനം ഇടിഞ്ഞ് 1,38,351 എണ്ണമായി. എന്നിരുന്നാലും, കയറ്റുമതി 2021 ജൂണില്‍ 1,84,300 വാഹനങ്ങളില്‍ നിന്ന് 13 ശതമാനം ഉയര്‍ന്ന് 2,08,653 ല്‍ എത്തി.
കയറ്റുമതി ഉള്‍പ്പെടെ 2022 ജൂണില്‍ മൊത്തം ഇരുചക്രവാഹനങ്ങളുടെ എണ്ണം 3,15,948 വാഹനങ്ങളായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,10,578 എണ്ണമായിരുന്നു. 2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന 2021 ജൂണില്‍ 1,55,640 എണ്ണത്തില്‍ നിന്ന് 20 ശതമാനം ഇടിഞ്ഞ് 1,25,083 എണ്ണമായി.
ഇരുചക്രവാഹന കയറ്റുമതി കഴിഞ്ഞ വര്‍ഷം 1,54,938 വാഹനങ്ങളില്‍ നിന്ന് 23 ശതമാനം വര്‍ധിച്ച് 1,90,865 വാഹനങ്ങളിലെത്തി. 2021 ജൂണിലെ 35,558 വാഹനങ്ങളെ അപേക്ഷിച്ച് മൊത്തം വാണിജ്യ വാഹന വില്‍പ്പന ഈ മാസത്തില്‍ 13 ശതമാനം ഇടിഞ്ഞ് 31,056 എണ്ണമായി.
Tags:    

Similar News