1.5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് കിയ സോനെറ്റ്

ഡെല്‍ഹി: 2020 സെപ്റ്റംബറില്‍ പുറത്തിറങ്ങിയതിന് ശേഷം കോംപാക്റ്റ് എസ്യുവി കിയ സോനെറ്റ് 1.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അറിയിച്ചു. കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 32 ശതമാനത്തിലധികം ഈ മോഡല്‍ സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന മത്സരമുള്ള കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ 15 ശതമാനം വിഹിതവും ഈ വാഹനത്തിനാണുള്ളതെന്ന് കിയ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. സോനെറ്റ് അതിന്റെ ഡിസൈന്‍, പ്രകടനം, പ്രായോഗികത എന്നിവയ്ക്ക് മാത്രമല്ല, ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സൃഷ്ടിച്ചുകൊണ്ടും നിരവധി അംഗീകാരങ്ങള്‍ […]

Update: 2022-06-21 05:28 GMT

ഡെല്‍ഹി: 2020 സെപ്റ്റംബറില്‍ പുറത്തിറങ്ങിയതിന് ശേഷം കോംപാക്റ്റ് എസ്യുവി കിയ സോനെറ്റ് 1.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അറിയിച്ചു.

കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 32 ശതമാനത്തിലധികം ഈ മോഡല്‍ സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന മത്സരമുള്ള കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ 15 ശതമാനം വിഹിതവും ഈ വാഹനത്തിനാണുള്ളതെന്ന് കിയ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

സോനെറ്റ് അതിന്റെ ഡിസൈന്‍, പ്രകടനം, പ്രായോഗികത എന്നിവയ്ക്ക് മാത്രമല്ല, ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സൃഷ്ടിച്ചുകൊണ്ടും നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ടെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യുങ്-സിക് സോന്‍ പറഞ്ഞു.

ഈ വര്‍ഷം ഏപ്രിലില്‍ സോനെറ്റിന്റെ താഴ്ന്ന വേരിയന്റുകളില്‍ പോലും തങ്ങള്‍ നാല് എയര്‍ബാഗുകള്‍ ചേര്‍ത്തിട്ടുണ്ടന്നും ഇത് വാഹനത്തിന്റെ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുകയും അതിന്റെ ജനപ്രീതി വര്‍ധിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു

മോഡലിന്റെ മുന്‍നിര വകഭേദങ്ങള്‍ അതിന്റെ മൊത്തത്തിലുള്ള വില്‍പ്പനയുടെ 26 ശതമാനത്തിന് സംഭാവന നല്‍കി. അതേസമയം 22 ശതമാനം പേരും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇഷ്ടപ്പെടുന്നതെന്നും ഡീസല്‍ പവര്‍ട്രെയിനാണ് മൊത്തം വില്‍പ്പനയുടെ 41 ശതമാനം എന്നും കിയ ഇന്ത്യ പറഞ്ഞു.

Tags:    

Similar News