അശോക് ലെയ്ലാന്‍ഡിൻറെ വില്‍പ്പനയില്‍ നാലിരട്ടി വര്‍ധന

ഡെല്‍ഹി: മെയ് മാസത്തില്‍ ഹിന്ദുജയുടെ മുന്‍നിര സ്ഥാപനമായ അശോക് ലെയ്ലാന്‍ഡിന്റെ മൊത്തം വാണിജ്യ വാഹന വില്‍പ്പനയില്‍ നാലിരട്ടി വര്‍ധനവ് രേഖപ്പെടുത്തി. 13,273 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. 2021 മെയ് മാസത്തില്‍ കമ്പനി 3,199 യൂണിറ്റുകള്‍ വിറ്റഴിച്ചതായി അശോക് ലെയ്ലാന്‍ഡ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ആഭ്യന്തര വില്‍പ്പന 12,458 യൂണിറ്റായിരുന്നു, 2021 മെയ് മാസത്തില്‍ ഇത് 2,738 യൂണിറ്റായിരുന്നു. ഇടത്തരം, ഹെവി വാണിജ്യ വാഹന വില്‍പ്പന 7,268 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ഇത് 1,513 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ […]

Update: 2022-06-01 07:31 GMT
ഡെല്‍ഹി: മെയ് മാസത്തില്‍ ഹിന്ദുജയുടെ മുന്‍നിര സ്ഥാപനമായ അശോക് ലെയ്ലാന്‍ഡിന്റെ മൊത്തം വാണിജ്യ വാഹന വില്‍പ്പനയില്‍ നാലിരട്ടി വര്‍ധനവ് രേഖപ്പെടുത്തി. 13,273 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്.
2021 മെയ് മാസത്തില്‍ കമ്പനി 3,199 യൂണിറ്റുകള്‍ വിറ്റഴിച്ചതായി അശോക് ലെയ്ലാന്‍ഡ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ആഭ്യന്തര വില്‍പ്പന 12,458 യൂണിറ്റായിരുന്നു, 2021 മെയ് മാസത്തില്‍ ഇത് 2,738 യൂണിറ്റായിരുന്നു.
ഇടത്തരം, ഹെവി വാണിജ്യ വാഹന വില്‍പ്പന 7,268 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ഇത് 1,513 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ ലൈറ്റ് വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന മെയ് മാസത്തില്‍ 5,190 യൂണിറ്റായിരുന്നു. 2021 മെയ് മാസത്തില്‍ ഇത് 1,225 യൂണിറ്റായിരുന്നുവെന്ന് കമ്പനി അറിയിച്ചു.
Tags:    

Similar News