വളർച്ചാ പ്രതീക്ഷയിൽ എസ്ജെഎസ് ഓഹരികൾ 11.57 ശതമാനം ഉയർന്നു

വാഹന ഭാഗങ്ങൾ നിർമിക്കുന്ന പ്രമുഖ കമ്പനിയായ എസ്ജെഎസ് എന്റർപ്രൈസിന്റെ ഓഹരികളുടെ വില ബിഎസ്ഇ-യിൽ വെള്ളിയാഴ്ച 11.57 ശതമാനം ഉയർന്നു. അടുത്ത 3 വർഷത്തിൽ സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) 25 ശതമാനം ഉയരുമെന്ന് കമ്പനി അറിയിച്ചതാണ് ഈ വർദ്ധനവിന് കാരണമായത്. "കമ്പനിയുടെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വളർച്ച, ഞങ്ങളുടെ ക്രോം പ്ലേറ്റിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിന്റെയും, കയറ്റുമതി വിപണിയിൽ സാന്നിധ്യം ഉയർത്തുന്നതിന്റെയും പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കുന്നതിന്റെയും നിലവിലുള്ള ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും പിൻബലത്തിലായിരിക്കു"മെന്നു എസ്ജെഎസ് എക്സികുട്ടീവ് ഡയറക്ടർ […]

Update: 2022-05-28 03:57 GMT

വാഹന ഭാഗങ്ങൾ നിർമിക്കുന്ന പ്രമുഖ കമ്പനിയായ എസ്ജെഎസ് എന്റർപ്രൈസിന്റെ ഓഹരികളുടെ വില ബിഎസ്ഇ-യിൽ വെള്ളിയാഴ്ച 11.57 ശതമാനം ഉയർന്നു. അടുത്ത 3 വർഷത്തിൽ സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) 25 ശതമാനം ഉയരുമെന്ന് കമ്പനി അറിയിച്ചതാണ് ഈ വർദ്ധനവിന് കാരണമായത്.

"കമ്പനിയുടെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വളർച്ച, ഞങ്ങളുടെ ക്രോം പ്ലേറ്റിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിന്റെയും, കയറ്റുമതി വിപണിയിൽ സാന്നിധ്യം ഉയർത്തുന്നതിന്റെയും പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കുന്നതിന്റെയും നിലവിലുള്ള ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും പിൻബലത്തിലായിരിക്കു"മെന്നു എസ്ജെഎസ് എക്സികുട്ടീവ് ഡയറക്ടർ സഞ്ജയ് തപർ അറിയിച്ചു. തുടർന്നും കൂടുതൽ ലയങ്ങളും ഏറ്റെടുക്കലുകളും നടത്തി കമ്പനിയുടെ വളർച്ച 25 ശതമാനത്തിൽ കൂടുതൽ ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയുടെ ക്രോം പ്ലേറ്റിംഗ് ശേഷി രണ്ട് മടങ്ങ് വർധിപ്പിച്ചു വരുമാനം 130 കോടി രൂപയിൽ നിന്നും 300 കോടി രൂപയായി ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ട്. നിലവിലുള്ള വിപണികളിൽ കരുത്താർജിക്കുന്നതോടൊപ്പം പുതിയ മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. തുർക്കി ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലാണ് കമ്പനിയുടെ വില്പന വ്യാപിപ്പിക്കുവാൻ പദ്ധതിയിടുന്നത്.

എസ്ജെഎസ് എന്റർപ്രൈസിന്റെ ഓഹരി വെള്ളിയാഴ്ച 420.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News