മൂന്നാം പാദത്തില്‍ 6 കോടി രൂപ അറ്റാദായവുമായി അശോക് ലൈലാന്റ്

ചെന്നൈ: കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ആറ് കോടി അറ്റാദായവുമായി അശോക് ലൈലാന്റ്.  നികുതി കുറച്ചതിന് ശേഷമുള്ള ലാഭക്കണക്കാണിത്. 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ 19 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ മൂന്നാം പാദത്തിലെ കമ്പനിയുടെ ആകെ വരുമാനം 5535 കോടി രൂപയായിരുന്നു. 2020ല്‍ ഇതേ കാലയളവില്‍ 4814 കോടി രൂപയായിരുന്നു ആകെ വരുമാനം. ഇതേ സമയത്ത് 14,468 മീഡിയം- ഹെവി വെഹിക്കിള്‍ യൂണിറ്റുകളാണ് നിര്‍മ്മിച്ചതെങ്കില്‍ 2021ലെ മൂന്നാം […]

Update: 2022-02-12 06:22 GMT

ചെന്നൈ: കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ആറ് കോടി അറ്റാദായവുമായി അശോക് ലൈലാന്റ്. നികുതി കുറച്ചതിന് ശേഷമുള്ള ലാഭക്കണക്കാണിത്. 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ 19 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ മൂന്നാം പാദത്തിലെ കമ്പനിയുടെ ആകെ വരുമാനം 5535 കോടി രൂപയായിരുന്നു. 2020ല്‍ ഇതേ കാലയളവില്‍ 4814 കോടി രൂപയായിരുന്നു ആകെ വരുമാനം.

ഇതേ സമയത്ത് 14,468 മീഡിയം- ഹെവി വെഹിക്കിള്‍ യൂണിറ്റുകളാണ് നിര്‍മ്മിച്ചതെങ്കില്‍ 2021ലെ മൂന്നാം പാദത്തില്‍ ഇത് 15 ശതമാനം വര്‍ധിച്ച് 16,667 യൂണിറ്റുകളായി ഉയര്‍ന്നു.

ലൈറ്റ് വാഹന നിര്‍മ്മാണത്തില്‍ ഇക്കുറി കുറവ് രേഖപ്പെടുത്തി. 14,233 യൂണിറ്റുകളാണ് കമ്പനി നിര്‍മ്മിച്ചത്. എന്നാല്‍ 2020 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 15,991 യൂണിറ്റുകള്‍ ആയിരുന്നു.

സെമി-കണ്ടക്ടറിന്റെ ലഭ്യതക്കുറവാണ് കമ്പനിക്ക് തിരിച്ചടിയായത്. മീഡിയം, ലൈറ്റ് ഹെവി വാഹനങ്ങളുടെ കയറ്റുമതിയില്‍ 8 ശതമാനം വര്‍ധനവുണ്ട്. 2020ലെ മൂന്നാം പാദത്തില്‍ 2941 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തതെങ്കില്‍ ഇത്തവണ അത് 3177 യൂണിറ്റുകളായി ഉയര്‍ന്നു.

Tags:    

Similar News