'ഐ ഹാവ് സ്‌പേസ്' സ്‌റ്റോറുമായി ആമസോണ്‍ ദാല്‍ തടാകത്തില്‍

  • ഉപഭോക്താക്കള്‍ക്ക് വേഗമേറിയ ഡെലിവറികള്‍ക്ക് 'ഐ ഹാവ് സ്‌പേസ്'സഹായിക്കും
  • പാക്കേജുകള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഹൗസ് ബോട്ടുകളില്‍ എത്തിക്കുന്നതാണ് സംവിധാനം
  • വില്‍പ്പന വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ആമസോണിന്റെ ഈ നടപടി

Update: 2023-07-28 05:01 GMT

ഫ്‌ളോട്ടിംഗ് സ്‌റ്റോറുമായി ആമസോണ്‍ ഇന്ത്യ. ശ്രീനഗറിലെ ദാല്‍ തടാകത്തിലാണ് 'ഐ ഹാവ് സ്‌പേസ്' എന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. ഹൗസ് ബോട്ട് സെലക് ടൗണിന്റെ ഉടമ മുര്‍താസ ഖാന്‍ കാഷി, ഓണ്‍ബോര്‍ഡിംഗിന്റെ ഭാഗമായി എല്ലാ ദിവസവും പാക്കേജുകള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഹൗസ് ബോട്ടുകളുടെ വാതില്‍പ്പടിയില്‍ എത്തിക്കുമെന്ന് ഒരു റിലീസില്‍ പറയുന്നു.

ഇത് ശ്രീനഗറില്‍ ഉടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വേഗതയേറിയതും വിശ്വസനീയവുമായ ഡെലിവറികളും ചെറുകിട ബിസിനസുകള്‍ക്കുള്ള അവസരങ്ങളും ഒരുക്കും. കൂടാതെ ഈ നീക്കം ആമസോണിന്റെ ഡെലിവറി ശൃംഖലയെ ശക്തിപ്പെടുത്തുമെന്നും ആമസോണ്‍ ലോജിസ്റ്റിക്സ്, ഇന്ത്യ ഡയറക്ടര്‍ കരുണ ശങ്കര്‍ പാണ്ഡെ പറഞ്ഞു.

2015-ല്‍ ആരംഭിച്ച 'ഐ ഹാവ് സ്‌പേസ്' പ്രോഗ്രാമിന് ഇന്ത്യയിലെ ഏകദേശം 420 പട്ടണങ്ങളിലും നഗരങ്ങളിലുമായി 28,000 ശാഖകളും കിരാനാ പങ്കാളികളും ഉണ്ട്. 2 മുതല്‍ 4 കിലോമീറ്റര്‍ ചുറ്റളവില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രാദേശിക സ്റ്റോറുകളുമായും ചെറുകിട ബിസിനസുകളുമായും ഇവ പങ്കാളികളാകുന്നു.

നേരത്തെ ആമസോണ്‍ ഇന്ത്യയുടെ പ്രൈം ഡേ വില്‍പ്പനയ്ക്ക് രാജ്യത്ത് വന്‍ സ്വീകര്യതയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടത്തിയ വില്‍പ്പനയെക്കാള്‍ 56ശതമാനത്ത്‌ലധികം വില്‍പ്പന ഇക്കുറി നടന്നതായി കമ്പനി അറിയിച്ചിരുന്നു. ആമസോണ്‍ ഇന്ത്യയിലെ പ്രൈം അംഗങ്ങള്‍ക്കായി ജൂലൈ 15, 16 തീയതികളില്‍ നടന്ന പ്രൈം ഡേ സെയിലില്‍ ഓരോ രണ്ട് സെക്കന്റിലും ഒരു വലിയ ഉപകരണവും ഓരോ സെക്കന്‍ഡിലും അഞ്ച് സ്മാര്‍ട്ട്ഫോണുകളും സെക്കന്‍ഡില്‍ രണ്ട് കളിപ്പാട്ടങ്ങളും കമ്പനി വിറ്റതായാണ് കണക്കുകള്‍.

ഇലക്ട്രോണിക്‌സില്‍ വില്‍പ്പന രണ്ട് മടങ്ങ് വര്‍ധിച്ചു. ഓഫീസ് ഫര്‍ണിച്ചറുകളുടെ വില്‍പ്പനയില്‍ 1.7 മടങ്ങ് വളര്‍ച്ചയും അടുക്കള ഉല്‍പ്പന്നങ്ങളിലും വീട്ടുപകരണങ്ങളിലും 1.4 മടങ്ങ് വളര്‍ച്ചയും രേഖപ്പെടുത്തി. പ്രൈം ഡേ ഇവന്റില്‍ പ്രൈം അംഗത്വത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കൂടുതല്‍ അംഗങ്ങള്‍ ഷോപ്പിംഗ് നടത്തുന്ന ഏറ്റവും ഉയര്‍ന്ന വില്‍പ്പനയായി ഇത് മാറിയെന്നും ആമസോണ്‍ അവകാശപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ആമസോണ്‍ തങ്ങളുടെ ബിസിനസ് കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ് ഫ്‌ളോട്ടിംഗ് സ്‌റ്റോറും ഒരുക്കുന്നത്.

Tags:    

Similar News