2025ഓടെ ഹെലികോപ്റ്റര്‍ എച്ച് 160 ഇന്ത്യയിലേക്ക് എത്തിക്കാന്‍ എയര്‍ബസ്

  • എയര്‍ബസ് അത്യാധുനിക ഹെലികോപ്റ്ററായ എച്ച് 160 ഇന്ത്യയിലെത്തും
  • 2025 ന്റെ തുടക്കത്തില്‍ തന്നെ ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ എത്തിക്കാനാണ് പദ്ധതി
  • ഈ വരവ് ഇന്ത്യന്‍ വ്യോമയാന വിപണിക്കും എയര്‍ബസിനും നാഴികക്കല്ലാവുമെന്നാണ് വിലയിരുത്തല്‍

Update: 2024-07-22 12:02 GMT

എയര്‍ബസ് അത്യാധുനിക ഹെലികോപ്റ്ററായ എച്ച് 160 ഇന്ത്യയിലെത്തും. 2025 ന്റെ തുടക്കത്തില്‍ തന്നെ ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ എത്തിക്കാനാണ് പദ്ധതി. എച്ച് 160 വിപണികളില്‍ ഏറ്റവും സുരക്ഷിതമാണെന്നും ഇന്ത്യയുടെ കാലാവസ്ഥയെ നേരിടാന്‍ ഏറ്റവും മികച്ച വിഭാഗങ്ങളില്‍ ഒന്നാണെന്നും ക്യാപ്റ്റന്‍ നിക്കോളാസ് ബോള്‍ട്ടൂഖൈന്‍ പറഞ്ഞു.

എച്ച് 160 അതിന്റെ അത്യാധുനിക സാങ്കേതികവിദ്യയ്ക്കും സുരക്ഷാ സവിശേഷതകള്‍ക്കും സുഖസൗകര്യങ്ങള്‍ക്കും പേരുകേട്ടതിനാല്‍ ഈ വരവ് ഇന്ത്യന്‍ വ്യോമയാന വിപണിക്കും എയര്‍ബസിനും നാഴികക്കല്ലാവുമെന്നാണ് വിലയിരുത്തല്‍. എച്ച് 160 ഹെലികോപ്റ്റര്‍ ഒരു ജെറ്റ് പ്ലെയിന്‍ അനുഭവമാണ് നല്‍കുന്നത്.

എച്ച് 160 സുരക്ഷയുടെ കാര്യത്തില്‍, ആളുകളുടെ വിശ്വാസം ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. ഒന്നു മുതല്‍ രണ്ടു വരെ പൈലറ്റുമാര്‍ക്കും 12 യാത്രക്കാര്‍ക്കും വരെ സൗകര്യമുള്ള, സമാനതകളില്ലാത്ത സൗകര്യവും സുരക്ഷയും പ്രദാനം ചെയ്യുന്ന തരത്തിലാണ് എച്ച് 160 ഹെലികോപ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അത്യാധുനിക റഡാര്‍ സിസ്റ്റം, ടികെഎസ് ഡി-ഐസിംഗ് സിസ്റ്റം, സമഗ്രമായ ഓട്ടോപി എന്നിവയും എച്ച് 160ന്റെ നൂതന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News