ഉള്ളിവില ഉയര്‍ന്നുതന്നെ തുടരും
- റാബി ഉല്‍പ്പാദനം കുറഞ്ഞത് തിരിച്ചടി
- വിളവെടുത്ത ഉള്ളി കര്‍ഷകര്‍ മാര്‍ക്കറ്റിലെത്തിക്കുന്നില്ല
- ബഫര്‍ സ്റ്റോക്ക് സൃഷ്ടിക്കുന്നതിനായി കേന്ദ്രം വിപണിവിലക്ക് ഉള്ളി വാങ്ങുന്നു
ഉള്ളിവില ഉയര്‍ന്നുതന്നെ തുടരുമെന്ന് സൂചന. നാസിക്കിലെ ബെഞ്ച്മാര്‍ക്ക് ലാസല്‍ഗാവ് മാര്‍ക്കറ്റിലേക്ക് ഉള്ളിയെത്തുന്നതില്‍ പകുതിയോളം കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഇക്കാരണത്താല്‍ അവര്‍ ഉള്ളി വില്‍ക്കാന്‍ വൈകുകയാണ്. അതിനാല്‍ ഉയര്‍ന്നവില രണ്ടാഴ്ചത്തേക്കെങ്കിലും തുടരും. ഈ മാസം ജൂലൈ 29 വരെ ലസല്‍ഗാവില്‍ ഉള്ളി വരവ് 537,000 ക്വിന്റലായിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1.076 ദശലക്ഷം ക്വിന്റലായിരുന്നു. റാബി ഉല്‍പ്പാദനം കുറഞ്ഞതും പുതിയ വിളകള്‍ കര്‍ഷകര്‍ തടഞ്ഞുവയ്ക്കുന്നതും ഇതിന് കാരണമാണ്.
500,000 ടണ്‍ ബഫര്‍ സ്റ്റോക്ക് സൃഷ്ടിക്കുന്നതിനായി കേന്ദ്രം വിപണി വിലയ്ക്ക് ഉള്ളി സംഭരിക്കുന്നുമുണ്ട്. ഇത് ഉള്ളി വിലയ്ക്ക് പിന്തുണ നല്‍കുന്നു.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള പുതിയ വിളയുടെ വരവ് ഓഗസ്റ്റ് പകുതി മുതല്‍ ഉള്ളി വില കുറയ്ക്കാന്‍ സഹായിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഡല്‍ഹി, നാസിക്, ബെംഗളൂരു തുടങ്ങിയ വിവിധ വിപണികളില്‍ ഉള്ളിയുടെ മൊത്തവില നിലവില്‍ കിലോയ്ക്ക് 28-32 എന്ന നിരക്കിലാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ചുമത്തിയ 40% കയറ്റുമതി തീരുവയും പാക്കിസ്ഥാന്‍ പോലുള്ള എതിരാളികളായ വിതരണക്കാരില്‍ നിന്നുള്ള മികച്ച വിതരണവും കാരണം കയറ്റുമതി കുറഞ്ഞതായും ഉള്ളി വ്യാപാരികള്‍ പറയുന്നു.