കാര്‍ഷിക മേഖലയ്ക്ക് പ്രോത്സാഹനം, മൂന്ന് സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്ര അനുമതി
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഡെല്‍ഹി: ജൈവ ഉത്പന്നങ്ങള്‍, വിത്തുകള്‍ എന്നിവയുടെ ഉത്പാദനം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് പുതിയ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗത്തിലാണ് തീരുമാനമുണ്ടായത്.
കര്‍ഷകര്‍, കര്‍ഷകരുടെ വരുമാനം, കാര്‍ഷികോത്പാദനം എന്നിവയുമായി ബന്ധപ്പെട്ട സഹകരണ സംഘങ്ങള്‍ ഗ്രാമീണ ഇന്ത്യയുടെ പ്രധാന ഭാഗമാണ്.
നാഷണല്‍ എക്‌സ്‌പോര്‍ട്ട് സൊസൈറ്റി, നാഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ട്‌സ്, നാഷണല്‍ ലെവല്‍ മള്‍ട്ടി-സ്റ്റേറ്റ് സീഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ സ്ഥാപിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി.
'സഹകര്‍ സേ സമൃദ്ധി' (സഹകരണ സംഘങ്ങളിലൂടെയുള്ള അഭിവൃദ്ധി) എന്ന കാഴ്ചപ്പാട് നടപ്പിലാക്കാനും, ഗ്രാമീണ വളര്‍ച്ചയും, കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കാനും ഈ സഹകരണ സംഘങ്ങള്‍ സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.