ജലപാതകളെ ജനപ്രിയമാക്കും:നിതിന്‍ ഗഡ്കരി

 രാജ്യത്ത് ചരക്ക് ഗതാഗത ചെലവ് കുറയ്‌ക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ചൈന, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ചരക്ക് ഗതാഗത ചെലവ് രാജ്യത്ത് കൂടുതലാണ്. യാത്രക്കാരുടെയും ചരക്കുകളുടെയും ജനപ്രിയ ഗതാഗത മാര്‍ഗമായി ജലപാതകളെ മാറ്റുക എന്നതാണ് ലക്ഷ്യം. പെട്രോള്‍, ഡീസല്‍ ഇറക്കുമതി ചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ചരക്ക് ഗതാഗത ചെലവ് കുറയ്ക്കുന്നത് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയില്‍ ചരക്ക് ഗതാഗത ചെലവ് ജിഡിപിയുടെ 16 ശതമാനമാണ്. ഇത് വളരെ ഉയര്‍ന്നതാണ്. ചൈനയില്‍ ഇത് പത്ത് […]

Update: 2022-09-17 04:30 GMT
രാജ്യത്ത് ചരക്ക് ഗതാഗത ചെലവ് കുറയ്‌ക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ചൈന, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ചരക്ക് ഗതാഗത ചെലവ് രാജ്യത്ത് കൂടുതലാണ്.
യാത്രക്കാരുടെയും ചരക്കുകളുടെയും ജനപ്രിയ ഗതാഗത മാര്‍ഗമായി ജലപാതകളെ മാറ്റുക എന്നതാണ് ലക്ഷ്യം. പെട്രോള്‍, ഡീസല്‍ ഇറക്കുമതി ചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ചരക്ക് ഗതാഗത ചെലവ് കുറയ്ക്കുന്നത് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയില്‍ ചരക്ക് ഗതാഗത ചെലവ് ജിഡിപിയുടെ 16 ശതമാനമാണ്. ഇത് വളരെ ഉയര്‍ന്നതാണ്. ചൈനയില്‍ ഇത് പത്ത് ശതമാനവും യുഎസിലും യൂറോപ്പിലും ഏകദേശം എട്ട് ശതമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പ്രഥമ പരിഗണന ജലപാതകളാണെന്നും രണ്ടാമത്തേത് റെയില്‍വേ, മൂന്നാമത്തേത് റോഡ്, അവസാനമായി വ്യോമയാനം എന്നിവയാണെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗതി ശക്തി പരിപാടി വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ബയോ- ഡീസല്‍, ബയോ-സിഎന്‍ജി തുടങ്ങിയ സുസ്ഥിര ഇന്ധനത്തിന്റെ കൂടുതല്‍ ഉപയോഗം പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിക്ക് പകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചെലവ് കുറഞ്ഞ ഇന്ധനങ്ങളായ എത്തനോള്‍, ബയോ എത്തനോള്‍ എന്നിവയുടെ ഉത്പാദനത്തിനായി കരിമ്പും മുളയും കൂടുതല്‍ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

Similar News