സുസ്ഥിര കൃഷിക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കണം:വിദഗ്ധര്‍

ഇന്ത്യയിലെ ഭക്ഷ്യോത്പന്നങ്ങള്‍ക്കുള്ള ഉയരുന്ന ഡിമാന്‍ഡും, വര്‍ധിക്കുന്ന ജനസംഖ്യയ്ക്കുമിടയില്‍ കൃത്യതയാര്‍ന്ന കൃഷിയും, സാങ്കേതിക വിദ്യയുടെ ഉപയോഗവും കൊണ്ട് ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. '1950-60കളിലെ ഷിപ്പ് ടു മൗത്ത് സിന്‍ഡ്രോം ഒഴിവാക്കാണം, ഇതിന് ജനസംഖ്യയിലെ തുടര്‍ച്ചയായ വര്‍ധന മൂലം ഡിമാന്‍ഡിലുണ്ടാകുന്ന വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ നമ്മുടെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നതാണ് പരമപ്രധാനം', അഗ്രോ കെം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ യോഗത്തില്‍ സംസാരിക്കവെ  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസേര്‍ച്ചിന്റെ മുന്‍ ചെയര്‍മാന്‍ ത്രിയോച്ചന്‍ മൊഹപത്രയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. സാങ്കേതിക […]

Update: 2022-09-10 00:39 GMT
ഇന്ത്യയിലെ ഭക്ഷ്യോത്പന്നങ്ങള്‍ക്കുള്ള ഉയരുന്ന ഡിമാന്‍ഡും, വര്‍ധിക്കുന്ന ജനസംഖ്യയ്ക്കുമിടയില്‍ കൃത്യതയാര്‍ന്ന കൃഷിയും, സാങ്കേതിക വിദ്യയുടെ ഉപയോഗവും കൊണ്ട് ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
'1950-60കളിലെ ഷിപ്പ് ടു മൗത്ത് സിന്‍ഡ്രോം ഒഴിവാക്കാണം, ഇതിന് ജനസംഖ്യയിലെ തുടര്‍ച്ചയായ വര്‍ധന മൂലം ഡിമാന്‍ഡിലുണ്ടാകുന്ന വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ നമ്മുടെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നതാണ് പരമപ്രധാനം', അഗ്രോ കെം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ യോഗത്തില്‍ സംസാരിക്കവെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസേര്‍ച്ചിന്റെ മുന്‍ ചെയര്‍മാന്‍ ത്രിയോച്ചന്‍ മൊഹപത്രയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
സാങ്കേതിക വിദ്യയുടെ ഉപയോഗം, കൃത്യതയാര്‍ന്ന കൃഷി രീതികള്‍ എന്നിവ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും, പരിസ്ഥിതി സംതുലനം നിലനിര്‍ത്താനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി ബില്ലുകള്‍ ഉപയോഗിച്ച് ശരിയായ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും കാര്‍ഷിക രാസവസ്തുക്കള്‍ എങ്ങനെ ഉപയോഗിക്കണമെന്നും എപ്പോള്‍ ഉപയോഗിക്കണമെന്നും കര്‍ഷകരെ ബോധവല്‍ക്കരിക്കുന്നതിന് അഗ്രോകെമിക്കല്‍ ഫെഡറേഷന്‍ പ്രവര്‍ത്തിക്കണമെന്നും മോഹപത്ര ആവശ്യപ്പെട്ടു.
'മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കീടനാശിനികളുടെ ഉപയോഗം വളരെ കുറവാണ്. സുസ്ഥിരമായ കൃഷിക്ക് കൂടുതല്‍ കാര്യക്ഷമതയുള്ള ഏറ്റവും പുതിയവ നമ്മുടെ രാജ്യത്തിന് ആവശ്യമാണ്' എന്ന് നാഷണല്‍ റെയിന്‍ഫെഡ് ഏരിയ അതോറിറ്റി സിഇഒ അശോക് ദല്‍വായി പറഞ്ഞു. 'വിള സംരക്ഷണ രാസവസ്തുക്കളുടെ സുരക്ഷിതവും വിവേകപൂര്‍ണ്ണവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ കൃഷിയുടെ സുസ്ഥിരതയ്ക്കായി പ്രവര്‍ത്തിക്കുന്നതിനും സമൂഹത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത നടപ്പിലാക്കുന്നുണ്ടെന്ന്, എസിഎഫ്‌ഐ, ഡയറക്ടര്‍ ജനറല്‍ കല്യാണ്‍ ഗോസ്വാമി അഭിപ്രായപ്പെട്ടു. കീടനാശിനികളുടെ സാങ്കേതികവും, രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളെയും ഇറക്കുമതിക്കാരെയും പ്രതിനിധീകരിക്കുന്ന ഒരു വ്യവസായ സ്ഥാപനമാണ് എസിഎഫ്‌ഐ.
Tags:    

Similar News