ബജാജ് ഓട്ടോയുടെ വാഹന വില്‍പ്പന ആഗസ്റ്റില്‍ 8% വര്‍ധിച്ചു

മുംബൈ: ബജാജ് ഓട്ടോയുടെ മൊത്തം വാഹന വില്‍പ്പന ആഗസ്റ്റില്‍ 8 ശതമാനം വര്‍ധിച്ച് 4,01,595 എണ്ണമെത്തി. 2021 ആഗസ്റ്റില്‍ മൊത്തം 3,73,270 വാഹനങ്ങളാണ് വിറ്റഴിച്ചത്. മൊത്ത ആഭ്യന്തര വില്‍പ്പന 2021ആഗസ്റ്റില്‍ 1,72,595 എണ്ണത്തില്‍ നിന്ന് അവലോകന മാസത്തില്‍ 9 ശതമാനം ഉയര്‍ന്ന് 2,56,755 എണ്ണമെത്തി. ഇരുചക്രവാഹന കയറ്റുമതി മുന്‍വര്‍ഷത്തെ 2,00,675 എണ്ണത്തില്‍ നിന്ന് ഈ വര്‍ഷം ആഗസ്റ്റില്‍ 28 ശതമാനം ഇടിഞ്ഞ് 1,44,840 എണ്ണമായതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കയറ്റുമതി ഉള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളുടെ മൊത്തം വില്‍പ്പന 2022 […]

Update: 2022-09-01 04:41 GMT
മുംബൈ: ബജാജ് ഓട്ടോയുടെ മൊത്തം വാഹന വില്‍പ്പന ആഗസ്റ്റില്‍ 8 ശതമാനം വര്‍ധിച്ച് 4,01,595 എണ്ണമെത്തി. 2021 ആഗസ്റ്റില്‍ മൊത്തം 3,73,270 വാഹനങ്ങളാണ് വിറ്റഴിച്ചത്. മൊത്ത ആഭ്യന്തര വില്‍പ്പന 2021ആഗസ്റ്റില്‍ 1,72,595 എണ്ണത്തില്‍ നിന്ന് അവലോകന മാസത്തില്‍ 9 ശതമാനം ഉയര്‍ന്ന് 2,56,755 എണ്ണമെത്തി. ഇരുചക്രവാഹന കയറ്റുമതി മുന്‍വര്‍ഷത്തെ 2,00,675 എണ്ണത്തില്‍ നിന്ന് ഈ വര്‍ഷം ആഗസ്റ്റില്‍ 28 ശതമാനം ഇടിഞ്ഞ് 1,44,840 എണ്ണമായതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കയറ്റുമതി ഉള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളുടെ മൊത്തം വില്‍പ്പന 2022 ആഗസ്റ്റില്‍ 5 ശതമാനം വര്‍ധിച്ച് 3,55,625 വാഹനങ്ങളായി. മുന്‍ വര്‍ഷം ഇതേ മാസം ഇത് 3,38,310 ആയിരുന്നു.
കമ്പനിയുടെ കണക്കനുസരിച്ച് ഇരുചക്രവാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന ഈ വര്‍ഷം ആഗസ്റ്റില്‍ 48 ശതമാനം ഉയര്‍ന്ന് 2,33,838 എണ്ണമെത്തി. മുന്‍ വര്‍ഷം ഇത് 1,57,971 എണ്ണമായിരുന്നു. ഇരുചക്രവാഹന കയറ്റുമതി 32 ശതമാനം ഇടിഞ്ഞ് 1,21,787 എണ്ണമെത്തി. 2021ലെ ഇതേ മാസത്തില്‍ ഇത് 1,80,339 എണ്ണമായിരുന്നു. വാണിജ്യ വാഹന വില്‍പ്പനയില്‍ 31 ശതമാനം വളര്‍ച്ചയോടെ ആഗസ്റ്റില്‍ കമ്പനി 45,970 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബജാജ് ഓട്ടോ മൊത്തം 34,960 വാണിജ്യ വാഹനങ്ങള്‍ വിറ്റഴിച്ചതായി പ്രസ്താവനയില്‍ പറയുന്നു.
Tags:    

Similar News