റുപേ ക്രെഡിറ്റ് കാര്‍ഡിന് ഐസിഐസിഐ-എന്‍പിസിഐ പങ്കാളിത്തം

കൊച്ചി: ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷ (എന്‍പിസിഐ) നുമായി  സഹകരിക്കുന്നു. തുടക്കത്തില്‍ ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് ബാങ്കിന്‍റെ ജെംസ്റ്റോണ്‍ സീരീസില്‍ കോറല്‍ വകഭേദത്തില്‍ ലഭ്യമാകും. തുടര്‍ന്ന്  റൂബിക്സ്, സഫീറോ  വകഭേദങ്ങള്‍ പുറത്തിറക്കും. 'ഐസിഐസിഐ ബാങ്ക് കോറല്‍ റുപേ ക്രെഡിറ്റ് കാര്‍ഡ്' എന്ന സമ്പര്‍ക്കരഹിത കാര്‍ഡില്‍  ഷോപ്പിംഗ്, റെസ്റ്റോറന്‍റുകള്‍, വൈദ്യുതി, തുടങ്ങിയ വിവിധ തരം ബില്ലടവുകള്‍, ഇന്ധന സര്‍ചാര്‍ജ് ഇളവ്, സിനിമാ ടിക്കറ്റ്, ഡൈനിങ് എന്നിവയില്‍ കിഴിവ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. […]

Update: 2022-08-29 05:53 GMT

കൊച്ചി: ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷ (എന്‍പിസിഐ) നുമായി സഹകരിക്കുന്നു. തുടക്കത്തില്‍ ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് ബാങ്കിന്‍റെ ജെംസ്റ്റോണ്‍ സീരീസില്‍ കോറല്‍ വകഭേദത്തില്‍ ലഭ്യമാകും. തുടര്‍ന്ന് റൂബിക്സ്, സഫീറോ വകഭേദങ്ങള്‍ പുറത്തിറക്കും.

'ഐസിഐസിഐ ബാങ്ക് കോറല്‍ റുപേ ക്രെഡിറ്റ് കാര്‍ഡ്' എന്ന സമ്പര്‍ക്കരഹിത കാര്‍ഡില്‍ ഷോപ്പിംഗ്, റെസ്റ്റോറന്‍റുകള്‍, വൈദ്യുതി, തുടങ്ങിയ വിവിധ തരം ബില്ലടവുകള്‍, ഇന്ധന സര്‍ചാര്‍ജ് ഇളവ്, സിനിമാ ടിക്കറ്റ്, ഡൈനിങ് എന്നിവയില്‍ കിഴിവ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പോലുള്ള റുപേയുടെ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകും.

Tags:    

Similar News