ഏഥര്‍ 450എക്‌സ് എത്തി, വില 1.39 ലക്ഷം

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ  ഏറ്റവും പുതിയ മോഡലായ 450എക്‌സ്, 450 പ്ലസ് വിപണിയിലെത്തി. വാഹനത്തിന്റെ വില 1.17 ലക്ഷം മുതല്‍ 1.39 ലക്ഷം വരെയാണ്. ഒട്ടേറെ പുതിയ ഫീച്ചറുകളോടെയാണ്  വാഹനം വിപണിയിലെത്തിയത്. പഴയ മോഡലിലെ 2.9 കിലോവാട്ട് ബാറ്ററി പായ്ക്കില്‍ നിന്ന് 3.7 കിലോവാട്ട് ബാറ്ററിയിലേക്കുള്ള മാറ്റമാണ് പ്രധാനം. 450 പ്ലസിന് കമ്പനി വാഗ്ദാനം ചെയ്യുന്നത് 108 കിലോമീറ്ററാണ്. റൈഡിന് കൂടുതല്‍ ദൃഢത നല്‍കാന്‍ പിന്നില്‍ പുതിയ 100/8012 ടയറുകള്‍ നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ […]

Update: 2022-07-23 06:06 GMT

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ ഏറ്റവും പുതിയ മോഡലായ 450എക്‌സ്, 450 പ്ലസ് വിപണിയിലെത്തി. വാഹനത്തിന്റെ വില 1.17 ലക്ഷം മുതല്‍ 1.39 ലക്ഷം വരെയാണ്.

ഒട്ടേറെ പുതിയ ഫീച്ചറുകളോടെയാണ് വാഹനം വിപണിയിലെത്തിയത്. പഴയ മോഡലിലെ 2.9 കിലോവാട്ട് ബാറ്ററി പായ്ക്കില്‍ നിന്ന് 3.7 കിലോവാട്ട് ബാറ്ററിയിലേക്കുള്ള മാറ്റമാണ് പ്രധാനം.

450 പ്ലസിന് കമ്പനി വാഗ്ദാനം ചെയ്യുന്നത് 108 കിലോമീറ്ററാണ്. റൈഡിന് കൂടുതല്‍ ദൃഢത നല്‍കാന്‍ പിന്നില്‍ പുതിയ 100/8012 ടയറുകള്‍ നല്‍കിയിട്ടുണ്ട്.

വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡ് റാം 1 ജിബിയില്‍ നിന്ന് 2 ജിബിയായി ഉയര്‍ത്തി. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡില്‍ ഫോണ്‍ കോളുകള്‍, മ്യൂസിക് എന്നിവ നിയന്ത്രിക്കാന്‍ സൗകര്യമുണ്ട്. 7 ഇച് ടച്ച്‌സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡിന് 16 മില്യണ്‍ കളര്‍ ഡെപ്ത്, സ്‌നാപ് ഡ്രാഗണ്‍ ക്വാഡ് കോര്‍ പ്രോസസര്‍ എന്നീ സവിശേഷതകളുണ്ട്. ഗൂഗിള്‍ നാവിഗേഷന്‍, ഓണ്‍ ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്, ഓവര്‍ ദി ഇയര്‍ അപ്‌ഡേറ്റ്, ഓട്ടോ ഇന്‍ഡിക്കേറ്റര്‍ ഓഫ്, ഗൈഡ് മി ഹോം ലൈറ്റ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

 

Tags:    

Similar News