ഡോളോ-650 നിര്‍മ്മാതാവിനെതിരെ നികുതി ക്രമക്കേടുകള്‍ ആരോപിച്ച് സിബിഡിടി
അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പകരമായി ഏകദേശം 1,000 കോടി രൂപയുടെ സൗജന്യങ്ങള്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വിതരണം ചെയ്യുകയാണെന്നും ഡോളോ-650 മെഡിസിന്‍ ടാബ്ലെറ്റിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണവുമായി കേന്ദ്ര ആദായനികുതി വകുപ്പ്. ഒമ്പത് സംസ്ഥാനങ്ങളിലായി ബെംഗളൂരു ആസ്ഥാനമായുള്ള മൈക്രോ ലാബ്‌സിന്റെ 36 സ്ഥാപനങ്ങളില്‍ ജൂലൈ 6ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഈ അവകാശവാദം. 1.20 കോടി രൂപയുടെ കണക്കില്‍ പെടാത്ത പണവും, 1.40 കോടി രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി സെന്‍ട്രല്‍ ബോര്‍ഡ് […]
അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പകരമായി ഏകദേശം 1,000 കോടി രൂപയുടെ സൗജന്യങ്ങള്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വിതരണം ചെയ്യുകയാണെന്നും ഡോളോ-650 മെഡിസിന്‍ ടാബ്ലെറ്റിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണവുമായി കേന്ദ്ര ആദായനികുതി വകുപ്പ്. ഒമ്പത് സംസ്ഥാനങ്ങളിലായി ബെംഗളൂരു ആസ്ഥാനമായുള്ള മൈക്രോ ലാബ്‌സിന്റെ 36 സ്ഥാപനങ്ങളില്‍ ജൂലൈ 6ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഈ അവകാശവാദം.
1.20 കോടി രൂപയുടെ കണക്കില്‍ പെടാത്ത പണവും, 1.40 കോടി രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണത്തില്‍ രേഖകളുടെയും ഡിജിറ്റല്‍ ഡാറ്റയുടെയും രൂപത്തില്‍ കുറ്റകരമായ തെളിവുകള്‍ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 50 ല്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ളതും ഫാര്‍മ ഉല്‍പ്പന്നങ്ങളും ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും (എപിഐ) നിര്‍മ്മിക്കുന്നതുമായ ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് മറ്റ് ചില ക്രമക്കേടുകളും കണ്ടെത്തിയതായി സിബിഡിടി ആരോപിച്ചു.